മലപ്പുറത്ത് വിദ്യാർഥികൾക്ക് സീനിയർ വിദ്യാർഥികളുടെ മർദ്ദനം


മലപ്പുറത്ത് വിദ്യാർഥികൾക്ക് സീനിയർ വിദ്യാർഥികളുടെ മർദ്ദനം. തെയ്യാല എസ്എസ്എംഎച്ച്എസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. കുറ്റൂർ കെഎംഎച്ച്എസ് സ്കൂളിൽ ഒൻപതാം വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ വളഞ്ഞിട്ട് തല്ലുകയായിരുന്നു.

താനൂർ തിയ്യാല എസ്എസ്എംഎച്എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ഓഗസ്റ്റ് 17 ന് ആണ് സംഭവം. സ്കൂളിലെ സ്പോർട്സ് മീറ്റ് കഴിഞ്ഞു വരുമ്പോൾ തയാല ടൗണിൽ വെച്ച് സിപിഎച്ച്എസ് വെള്ളചാൽ സ്കൂളിലെ മൂന്ന് വിദ്യാർഥികൾ തടഞ്ഞു. ടൗണിലെ കെട്ടിടത്തിന്റെ പിൻഭാഗത്തെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ട് പോയി. ചോദ്യം ചെയ്തും, പാട്ട് പാടാൻ പറഞ്ഞും മർദ്ദിച്ചു.

ദൃശ്യം വലിയ നേട്ടമാക്കി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യം പക്ഷേ നീക്കം ചെയ്ത ശേഷമാണ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഇടുപ്പിനും പുറം ഭാഗത്തും പരുക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സ തേടി. താനൂർ പൊലീസിൽ ഓഗസ്റ്റിൽ പരാതി നൽകിയെങ്കിലും മർദ്ദിച്ചവരെ പൊലീസ് ഇത് വരെ പിടികൂടിയിട്ടില്ല എന്ന് കുടുംബം അറിയിച്ചു.

article-image

FDDFFADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed