സിദ്ധാർഥന്‍റെ മരണം; നടപടി നേരിട്ട രണ്ട് വിദ്യാർഥികൾക്ക് തുടർ പഠനത്തിന് അനുമതി


പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട രണ്ട് വിദ്യാർഥികൾക്ക് തുടർ പഠനത്തിന് അനുമതി. പ്രതി പട്ടികയിൽ ഉൾപ്പെടാത്ത വിദ്യാർഥികളെയാണ് തിരികെ എടുത്തത്. 2023 ലെ വിദ്യാർഥികൾക്കൊപ്പം ഇവർക്ക് പഠനം തുടരാം. കേസിൽ നടപടി നേരിട്ട രണ്ട് വിദ്യാർഥികളെ നേരത്തെ ഒരു വർഷത്തേക്ക് കോളജിൽനിന്ന് പുറത്താക്കിയിരുന്നു. ഈ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് ഇവർക്ക് തുടർ പഠനത്തിന് അനുമതി നൽകിയത്.

article-image

ZDGDSDSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed