കാട്ടാക്കട വിഗ്യാന്‍ കോളജില്‍ വിദ്യാര്‍ത്ഥി ക്രൂരമര്‍ദനത്തിനിരയായി


കാട്ടാക്കട വിഗ്യാന്‍ കോളജില്‍ വിദ്യാര്‍ത്ഥി ക്രൂരമര്‍ദനത്തിനിരയായി. രണ്ടാം വര്‍ഷം ബിബിഎ വിദ്യാര്‍ത്ഥി ക്രിസ്റ്റോ എസ് ദേവിനാണ് മര്‍ദനമേറ്റത്. ബികോം വിദ്യാര്‍ത്ഥികളായ മൂന്ന് പേര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ ആക്രമിച്ചുവെന്നാണ് പരാതി. ക്രിസ്റ്റോ എസ് ദേവിനെ ബികോം വിദ്യാര്‍ഥികളായ അര്‍ജുന്‍ ,അനന്തന്‍, റോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് മര്‍ദിച്ചത്. വ്യക്തിപരമായ കാരണങ്ങളാണ് മര്‍ദനത്തിലേക്ക് നയിച്ചത്. ക്രിസ്റ്റോ എസ് ദേവിന്റെ മുഖത്തും തലക്കും ചുണ്ടിനും ഗുരുതരമായി പരുക്കേറ്റു.

പ്രിന്‍സിപ്പലിന് പരാതി നല്‍കിയിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ നടപടി എടുത്തില്ലെന്നും പ്രിന്‍സിപ്പല്‍ പൊലീസിനെ അറിയിച്ചില്ലെന്നും മര്‍ദനമേറ്റ വിദ്യാര്‍ത്ഥിയുടെ പിതാവ് പറയുന്നു. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ത്ഥി കാട്ടാക്കട താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പിതാവിന്റെ പരാതിയില്‍ കാട്ടാക്കട പൊലീസ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് എടുത്തു.

article-image

ASSDSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed