സിനിമ സമരം; സംഘടനകളുമായി സർക്കാർ ചർച്ച നടത്താനൊരുങ്ങി സർക്കാർ


സിനിമ സമരം ഒഴിവാക്കാൻ സംഘടനകളുമായി സർക്കാർ ചർച്ച നടത്താനൊരുങ്ങി സർക്കാർ. മന്ത്രി സജി ചെറിയാൻ സംഘടന നേതാക്കളുമായി സംസാരിച്ചു. പ്രധാന ആവശ്യങ്ങൾ സർക്കാരിന് മുന്നിൽ സമർപ്പിക്കാൻ നിർദേശം നൽകി. സമരത്തിനിറങ്ങുന്ന സിനിമ സംഘടനകളുടെ യോഗം നാളെ കൊച്ചിയിൽ നടക്കും. സർക്കാരിന് സമർപ്പിക്കേണ്ട ആവശ്യങ്ങൾ യോഗം ചർച്ച ചെയ്യും.

ചേമ്പർ വിളിച്ചു ചേർത്ത സിനിമാ സംഘടനകളുടെ യോഗം നാളെ ചേരും. സിനിമ സമരത്തെ എതിർത്തും അനുകൂലിച്ചും വിവിധ സിനിമാ സംഘടനകൾ രംഗത്ത് എത്തിയിരുന്നു. സമരത്തിന് യാതൊരുവിധ പിന്തുണയും അമ്മ സംഘടനയുടെ ഭാഗത്തുനിന്നും ഉണ്ടാവില്ലെന്ന് അമ്മ അംഗങ്ങളുടെ പ്രത്യേക യോഗം തീരുമാനമെടുത്തിരുന്നു. മലയാള സിനിമയുടെ ഉന്നമനം ലക്ഷ്യമാക്കി ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതു സംഘടനയ്ക്കും അമ്മ സംഘടന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിരുന്നു. ജി.എസ്.ടിക്ക് ഒപ്പമുള്ള വിനോദ നികുതി പിന്‍വലിക്കുക, താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്താൻ തീരുമാനിച്ചത്. ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ എല്ലാ സിനിമ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുന്ന രീതിയിലാണ് സമരം.

article-image

DVSZDFSDFSD

You might also like

  • Lulu Exchange
  • Straight Forward

Most Viewed