ആലപ്പുഴയിൽ ബൈപാസ് മേൽപ്പാലത്തിൻ്റെ 4 ഗർഡറുകൾ തകർന്നുവീണു

ദേശീയപാത നവീകരണത്തിൻ്റെ ഭാഗമായി നിർമ്മാണത്തിലിരുന്ന ആലപ്പുഴയിലെ ബൈപാസ് മേൽപ്പാലത്തിൻ്റെ ഗർഡറുകൾ തകർന്നുവീണു. അപകടം നടക്കുന്ന സമയത്ത് ഒരാൾ ഓടിപോകുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. വലിയ ശബ്ദത്തോടുകൂടി ഗർഡറുകൾ നിലത്ത് പതിക്കുകയായിരുന്നു. പില്ലർ 13,14,15,16 എന്നിവയാണ് നിലംപതിച്ചത്. നിർമ്മാണത്തൊഴിലാളികൾ താമസിച്ചിരുന്ന ഒരു ഷെഡിന്റെ മുകളിലായി ഗർഡർ വീണിട്ടുണ്ട്. തൊഴിലാളികൾ ഇല്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്.
എലിവേറ്റഡ് ഹൈവേയുടെ ഭാഗമായ മേൽപ്പാലത്തിൻ്റെ 4 കൂറ്റൻ ഗർഡറാണ് ഇന്നു രാവിലെ 11മണിയോടെ തകർന്നു വീണത്. അപകടത്തിൽ സമീപത്തുള്ള വീടുകളിൽ വിള്ളൽ വീണിട്ടുണ്ട്. ആലപ്പുഴ ബീച്ചിൽ വിജയ പാർക്കിൻ്റെ വടക്കുവശം നിർമ്മാണത്തിലിരുന്ന പുതിയ ബൈപ്പാസ് പാലത്തിൻ്റെ ഗർഡറുകളാണ് പൊളിഞ്ഞുവീണത്. ഏതാനും ആഴ്ചകൾക്ക് മുൻപായിരുന്നു ഇവ സ്ഥാപിച്ചിരുന്നത്.
അതേസമയം, സംഭവശേഷം ദേശീയപാത അതോറിറ്റി പ്രോജക്ട് മാനേജർ സ്ഥലം സന്ദർശിച്ചു. കേരളത്തിൽ ദേശീയപാതയിൽ എല്ലായിടത്തും ഇതേ രീതിയിലാണ് പാലങ്ങൾ പണിയുന്നതെന്നും വിദഗ്ധ സമിതിയെ കൊണ്ട് പരിശോധിപ്പിച്ച് രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നും പ്രോജക്ട് മാനേജർ പറഞ്ഞു.
aeswsaasfas