മറ്റു കുട്ടികൾക്ക് മാനസിക സമ്മർദം ഉണ്ടാകും; ഷഹബാസ് വധക്കേസ് പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റി


മുഹമ്മദ് ഷഹബാസ് വധക്കേസ് പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റി. ജുവനൈൽ ജസ്റ്റിസ് ഹോമിൽ തന്നെ പരീക്ഷ നടത്താനാണ് നീക്കം. സംഘർഷ സാധ്യത കണക്കാക്കിയാണ് തീരുമാനം. സിറ്റി പൊലീസ് കമ്മിഷണർ ടി നാരായൺ ആണ് ആവശ്യം ഉന്നയിച്ചത്. പ്രതികൾ സകൂളിൽ പരീക്ഷ എഴുതിയാൽ മറ്റു വിദ്യാർത്ഥികൾക്ക് മാനസിക സമ്മർദം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് പൊലീസ്.

പൊലീസ് ആവശ്യത്തെ തുടർന്ന് ജുവനൈൽ ഹോമിൽ പരീക്ഷ നടത്താൻ തീരുമാനിച്ചു. വെള്ളിമാട് കുന്നിലെ എൻജിഒ ക്വട്ടേഴ്സ് ഹയർ‌സെക്കൻഡറി സ്കൂളിൽ പ്രതികളെ പരീക്ഷ എഴുതിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പ്രതികളെ പരീക്ഷ എഴുതിക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് കോൺഗ്രസും കെ എസ് യുവും വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. അതേസമയം ജുവനൈൽ ഹോമിലേക്ക് എംഎസ്എഫ് പ്രവർത്തകർ‌ പ്രതിഷേധവുമായെത്തി. സംഘർഷം ഉണ്ടായതോടെ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. വെള്ളിമാട്കുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോമിലാണ് നിലവില്‍ വിദ്യാര്‍ഥികള്‍ ഉള്ളത്. പ്രതികളെ സ്കൂളിലെത്തി പരീക്ഷ എഴുതിക്കാൻ ആയിരുന്നു തീരുമാനിച്ചത്. ഇതിനായി പൊലീസ് സുരക്ഷ ഏർപ്പെടുത്തുമെന്ന് വ്യക്തമാക്കിയിരുന്നു.

article-image

asdadfsfds

You might also like

Most Viewed