ലഹരി ഉപയോഗത്തിനെതിരെ ക്യാമ്പയിനുമായി MSF; വിവരം നൽകുന്നവർക്ക് 5000 രൂപ പാരിതോഷികം


കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരെ ക്യാമ്പയിനുമായി MSF. അധ്യയന വർഷത്തിന്റെ ആരംഭത്തിൽ സ്കൂളുകളിൽ ‘ആലിംഗന ക്യാമ്പയിൻ’ നടത്തുമെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പികെ നവാസ് പറഞ്ഞു. ഉറവിടങ്ങൾ ഇല്ലാതാകുമ്പോൾ മാത്രമാണ് ലഭ്യതക്കുറവ് ഉണ്ടാകുവെന്ന് പി കെ നവാസ് പറഞ്ഞു.

അന്തർ സംസ്ഥാന ചെക്ക് പോസ്റ്റുകളും റെയിൽവെ സ്റ്റേഷനുകളും കേന്ദ്രീകരിച്ചു സമരം നടത്തും. അവിടങ്ങളിൽ പരിശോധന ശക്തമാക്കണം. 8547525356 എന്ന വാട്ട്‌സ് അപ്പ് നമ്പറിലേക്ക് ഉറവിടങ്ങളെ പറ്റി വിവരങ്ങൾ നൽകാം. വിവരം നൽകുന്നവർക്ക് 5000 രൂപ പാരിതോഷികം. വിവരം പൊലീസിൽ അറിയിക്കുമെന്നും പി കെ നവാസ് വ്യക്തമാക്കി.

അതേസമയം ഡ്രഗ് പാർട്ടികളുടെ കേന്ദ്രമായി കേരളം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. ലഹരി മാഫിയയുടെ രാഷ്ട്രീയ രക്ഷകർതൃത്വം സർക്കാരിനാണ്. ക്യാമ്പസുകളിൽ, സ്കൂളുകളിൽ ലഹരി സംഘം വിഹരിക്കുന്നു. കോഴിക്കോട് വിദ്യാർത്ഥിയുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നത്. ലഹരിയുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കാനാകുന്നില്ല. എസ്എഫ്ഐക്ക് അമിത സ്വാധീനമുള്ള ഇടങ്ങളിൽ ലഹരി ഏജന്റുമാരായി മാറുന്നു. എത്രയോ കേസുകിൽ അവർ പ്രതികളായി. അവർക്ക് ഒഴിഞ്ഞുമാറാൻ ആവില്ല. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം അത് സപ്ലൈ ചെയ്യുന്നവരെ പിടികൂടണമെന്നും വി ഡി സതീശൻ വിമർശിച്ചു.

article-image

ASASSA

You might also like

  • Lulu Exchange
  • Straight Forward

Most Viewed