വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; പാലക്കാട് സ്വദേശിനി പിടിയിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പാലക്കാട് സ്വദേശിനി പിടിയിൽ. കോരൻചിറ മാരുകല്ലേൽ വീട്ടിൽ അർച്ചന തങ്കച്ചൻ (28) ആണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാമിൽ പരസ്യം നൽകിയായിരുന്നു യുവതിയുടെ തട്ടിപ്പ്. ഇടപ്പള്ളിയിലെ ബില്യൺ എർത്ത് മൈഗ്രേഷൻ എന്ന സ്ഥാപനം വഴി കാനഡയില്‍ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്തായിരുന്നു ഇന്‍സ്റ്റഗ്രാമിൽ പരസ്യം നൽകിയത്. പരസ്യം കണ്ട് ഇവരെ സമീപിച്ച മൊതക്കര സ്വദേശിനിയിൽ നിന്ന് മൂന്നര ലക്ഷം രൂപ അർച്ചന തട്ടിയെടുത്തെന്ന് വെള്ളമുണ്ട പോലീസ് പറഞ്ഞു. അർച്ചനയുടെ പേരിൽ എറണാകുളം എളമക്കര സ്റ്റേഷനിലും സമാനമായ കേസുകൾ നിലവിലുണ്ട്.
DFVDFSDES