ഇനി ഒരു മാസക്കാലം വ്രതശുദ്ധിയുടെ നാളുകൾ; സംസ്ഥാനത്ത് ഇന്ന് മുതല്‍ റമദാന്‍ വ്രതാരംഭം


സംസ്ഥാനത്ത് ഇന്ന് മുതല്‍ റമദാന്‍ വ്രതാരംഭം. ഇസ്ലാംമത വിശ്വാസികള്‍ക്ക് ഇനിയുള്ള ഒരു മാസക്കാലം വ്രതശുദ്ധിയുടെ നാളുകളാണ്. വിശുദ്ധമാസം പ്രാര്‍ഥനകൊണ്ടും സത്കര്‍മം കൊണ്ടും പുണ്യമാക്കാന്‍ ഒരുങ്ങുകയാണ് വിശ്വാസികള്‍. സമൂഹത്തിന്റെ നന്മക്കായി നോന്‍പുകാലം പ്രയോജനപ്പെടുത്താന്‍ വിവിധ ഖാസിമാര്‍ ആഹ്വാനം നല്‍കി.

പ്രപഞ്ചനാഥന്റെ കാരുണ്യം പെയ്തിറങ്ങുന്ന സന്തോഷത്തിന്റെ രാപകലുകളാണ് ഇനിയുള്ള ഓരോ ദിനങ്ങളും. ഇനി ഒരുമാസക്കാലം വിശ്വാസികള്‍ പകല്‍ മുഴുവന്‍ ഭക്ഷണവും വെള്ളവും വെടിഞ്ഞ് നോമ്പ് നോക്കും. കണ്ണും നാവും ചെവിയുമെല്ലാം അരുതായ്മകളില്‍ നിന്നടര്‍ത്തിയെടുത്ത് ദൈവത്തില്‍ മാത്രം മനസര്‍പ്പിക്കും. ആ മാസത്തിന്റെ പുണ്യം ആവോളം നേടിയെടുക്കാനുള്ള ശ്രമത്തിലാവും ഇനി ഓരോ വിശ്വാസിയും. സംസ്ഥാനത്തെ വിവിധ ഖാസിമാര്‍ റംസാന്‍ സന്ദേശം നല്‍കി. സത്കര്‍മങ്ങള്‍ക്ക് മറ്റുമാസങ്ങളെക്കാള്‍ റംസാനില്‍ ഏറെ പുണ്യമുണ്ടെന്നാണ് വിശ്വാസം. അതുകൊണ്ട് ദാനധര്‍മങ്ങള്‍ക്ക് റംസാനില്‍ ഏറെ പ്രാധാന്യം നല്‍കുന്നു.

article-image

SAADSAS

You might also like

  • Lulu Exchange
  • Straight Forward

Most Viewed