യുഡിഎഫ് അധികാരത്തിലെത്തിയാൽ ആശ വർക്കർമാരുടെ വേതനം വർധിപ്പിക്കും : പിന്തുണയുമായി പ്രിയങ്ക ഗാന്ധി

ആശ വർക്കർമാരുടെ സമരത്തിന് പിന്തുണയുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി. അടുത്ത വർഷം യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ ആശ വർക്കർമാരുടെ വേതനം വർധിപ്പിക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. അർഹിക്കുന്ന ആദരവും അംഗീകാരവും അവർക്ക് ഉറപ്പാക്കും. കേരള സർക്കാർ അവരെ നിശബ്ദരാക്കാൻ ശ്രമിക്കുന്നുവെന്നും പ്രിയങ്ക വിമർശിച്ചു. ആശ വർക്കർമാർക്ക് തുച്ഛമായ ഓണറേറിയമായ 7000 രൂപയാണ് ലഭിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. കർണാടകയിലും തെലങ്കാനയിലും ലഭിക്കുന്നതിനേക്കാൾ വളരെ കുറവാണിത്. ആശ വർക്കർമാരുടെ പോരാട്ടം അന്തസ്സിനും ബഹുമാനത്തിനും വേണ്ടിയാണെന്നും പ്രിയങ്ക പറഞ്ഞു.
ആശ വർക്കർമാർ പൊതുജനാരോഗ്യ സംവിധാനത്തിൻ്റെ ഏറ്റവും വലിയ ശക്തികളിൽ ഒന്നാണെന്നും പ്രിയങ്ക പറഞ്ഞു. കൊവിഡ് കാലത്ത് മുൻനിരയിൽ നിന്ന് ജീവൻ പണയപ്പെടുത്തി പോരാടി. ആരോഗ്യ സംരക്ഷണം ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ടവരിൽ പോലും എത്തുന്നുവെന്ന് ആശ വർക്കർമാർ ഉറപ്പാക്കിയെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.
EWFRERER