പരാതിക്കാരിയെ ലൈംഗികബന്ധത്തിന് നിർബന്ധിച്ച എഎസ്‌ഐ വിജിലൻസ് പിടിയിൽ


പരാതിക്കാരിയെ ലൈംഗികബന്ധത്തിന് നിർബന്ധിച്ച എഎസ്‌ഐ വിജിലൻസ് പിടിയിൽ. കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ ബിജുവാണ് അറസ്റ്റിലായത്. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ സ്റ്റേഷനിൽ പരാതിക്കാരി ഒരു കേസ് നൽകിയിരുന്നു. ഇതിന്‍റെ അന്വേഷണം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. എന്നാൽ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി വ്യാഴാഴ്ച വീണ്ടും സ്റ്റേഷനിലെത്തി. സിഐ അവധിയായതിനാൽ എഎസ്‌ഐ ബിജുവിനെയാണ് സമീപിച്ചത്. ഇതിനിടെ ബിജു പരാതിക്കാരിയോട് ലൈംഗികബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പരാതിക്കാരി കോട്ടയം വിജിലൻസ് ഓഫീസിലെത്തി വിവരങ്ങൾ ധരിപ്പിച്ചു. വിജിലൻസ് സംഘത്തിന്‍റെ നിർദേശപ്രകാരം കോട്ടയം മാങ്ങാനത്തുള്ള ഒരു ഹോട്ടലിൽ എത്തണമെന്ന് പരാതിക്കാരി ബിജുവിനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഹോട്ടലിൽ എത്തിുകയും ബിജുവിനെ പിടികൂടുകയുമായിരുന്നു.

article-image

ADFSSAASWasw

You might also like

Most Viewed