കടൽ ഖനനത്തിൽ പി രാജീവ് നടത്തിയത് മന്ത്രിക്ക് ചേരാത്ത പ്രസ്താവന; എൻ കെ പ്രേമചന്ദ്രൻ എം പി


കടൽ ഖനനത്തിന് പാർലമെൻ്റിൽ ബിൽ കൊണ്ടുവന്നപ്പോൾ യുഡിഎഫ് എംപിമാർ ഒരു ഭേദഗതി പോലും സമർപ്പിച്ചില്ല എന്ന മന്ത്രി പി രാജീവിൻ്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി. കടൽ ഖനന ബിൽ പാർലമെൻ്റിൽ വന്നത് മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയ ദിവസമായിരുന്നു. അന്ന് പാർലമെൻ്റ് മണിപ്പൂർ വിഷയത്തിൽ പ്രക്ഷുബ്ധമായി.ഇതിനിടയിൽ ആണ് ചർച്ചകൾ കൂടാതെ ബിൽ പാസാക്കിയത്. ഇത് മനസ്സിലാക്കാതെയാണ് മന്ത്രി പി രാജീവിൻ്റെ പ്രതികരണമെന്നും കരുതിക്കൂട്ടി മന്ത്രി തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്നും പ്രേമചന്ദ്രൻ എം പി കൂട്ടിച്ചേർത്തു.

പാർലമെൻ്റിലെ ബഹളങ്ങൾക്കിടയിൽ ബിൽ പാസാക്കിയതിൻ്റെ ജനാധിപത്യ വിരുദ്ധത ചോദ്യം ചെയ്യാതെ മന്ത്രി യുഡിഎഫ് എംപിമാരെ കുറ്റപ്പെടുത്തുന്നത് എന്തുകൊണ്ട്? യുഡിഎഫ് എംപിമാരെ മാത്രം ആക്ഷേപിക്കുന്നത് ബാലിശമാണ്. ബില്ലിൻ്റെ ഡ്രാഫ്റ്റ് എംപിമാർക്ക് മുൻപേ കിട്ടിയിരുന്നത് സംസ്ഥാന സർക്കാരിനാണ്. സംസ്ഥാനത്തിൻ്റെ അഭിപ്രായം അറിയാൻ കേന്ദ്രം ബിൽ സംസ്ഥാന സർക്കാരിന് അയച്ചു കൊടുക്കുകയും മറുപടി പറയാൻ ഒരുമാസം അവസരം നല്കുകയും ചെയ്തിരുന്നു.

എന്നാൽ ഇക്കാര്യത്തിൽ സർക്കാർ ആരുമായും ചർച്ച നടത്തിയില്ല. പ്രതിഷേധം ഉയർന്നപ്പോൾ മാത്രമാണ് ഖനനം പാടില്ലെന്ന് പറഞ്ഞ് സംസ്ഥാന വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കത്തയച്ചത്. കടൽ മണൽ ഖനനത്തിന് സംസ്ഥാന സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയെന്നും സർക്കാരിൻ്റെയും വ്യവസായ മന്ത്രിയുടെയും ഇടപെടലിൽ ദുരൂഹതയുണ്ടെന്നും എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു.

article-image

aefwweswerswsw

You might also like

Most Viewed