പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പി വി അൻവർ സ്ഥാനാർഥിയായി പ്രഖ്യാപിച്ച മിൻഹാജ് സിപിഐഎമ്മിൽ ചേർന്നു

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പി വി അൻവർ സ്ഥാനാർഥിയായി പ്രഖ്യാപിച്ച മിൻഹാജ് സിപിഐഎമ്മിൽ ചേർന്നു. പാലക്കാട് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവാണ് ഈക്കാര്യം അറിയിച്ചത്. തൃണമൂൽ കോൺഗ്രസിൻ്റെ സംസ്ഥാന കോഡിനേറ്ററിൽ ഒരാളാണ് നിലവിൽ മിൻഹാജ്. ടിഎംസിയുടെ പാലക്കാട്ടെ പ്രവര്‍ത്തകരും തനിക്കൊപ്പം സിപിഐഎമ്മില്‍ ചേരുമെന്ന് മിന്‍ഹാജ് അവകാശപ്പെട്ടു. കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഭാരവാഹികളും പാര്‍ട്ടി വിട്ടേക്കും. സിപിഐഎം യാതൊരു ഓഫറുകളും നല്‍കിയിട്ടില്ലെന്നും മിന്‍ഹാജ് പറഞ്ഞു.
തമിഴ്‌നാട്ടിലെ പ്രധാന രാഷ്ട്രീയകക്ഷിയായതുകൊണ്ടാണ് അന്‍വറിനൊപ്പം ഡിഎംകെയില്‍ ചേര്‍ന്നത്. ഉപതിരഞ്ഞെടുപ്പിന് ശേഷം ഡിഎംകെ സഹകരിക്കില്ലെന്ന് മനസ്സിലായി. പിന്നീട് തൃണമൂലിലേക്ക് മാറി. എന്നാല്‍ തൃണമൂല്‍ എന്‍ഡിഎയില്‍ ചേരുമെന്ന ഭയമുണ്ട്. അതിനാലാണ് രാജിയെന്ന് മിന്‍ഹാജ് പ്രതികരിച്ചു.
saaswas