കേരളത്തിൽ LDF മൂന്നാമതും അധികാരത്തിൽ വരും; എം.വി.ഗോവിന്ദൻ

കേരളത്തിൽ എൽഡിഎഫ് മൂന്നാമതും അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിലെ പാർട്ടിയിൽ നിലനിന്നിരുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുവെന്ന് ആവശ്യമായ തിരുത്തൽ വരുത്തിയാണ് സമ്മേളനങ്ങൾ സമാപിച്ചത്. എൽഡിഎഫ് മൂന്നാമതും അധികാരത്തിൽ വരും. അത് ലക്ഷ്യമാക്കിയാണ് പാർട്ടി പ്രവർത്തിക്കുന്നത്. 2026 ൽ ആര് നയിക്കണം, ആര് മുഖ്യമന്ത്രിയാകണം എന്നൊക്കെ അപ്പോഴേ തീരുമാനിക്കുകയുള്ളൂ. മുഖ്യമന്ത്രിക്ക് ഇളവ് നൽകുന്ന കാര്യം പറഞ്ഞിട്ടുണ്ടെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
നവ കേരളത്തിനുള്ള പുതുവഴികൾ എന്ന രേഖ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും. സമ്മേളനത്തിലെ ചർച്ചക്ക് ശേഷം അന്തിമ രൂപം നൽകും. കോൺഗ്രസ് മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ട ചില വാർഡുകളിൽ എസ്ഡിപിഐ വിജയിക്കാൻ കാരണമായി. UDF വോട്ടുകൾ SDPI യിലേക്ക് പോയി. LDF- വോട്ട് അവിടെ വർധിക്കുകയാണ് ചെയ്തത്. SDPI യെ ജയിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടന്നു. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ഈ സഖ്യം തുടരും എന്നതിൻ്റെ സൂചനയാണിതെന്നും അദ്ദേഹം വിമർശിച്ചു.
കടൽ ഖനനത്തിൽ ഇടതുപക്ഷ സർക്കാർ തെറ്റായ നടപടി സ്വീകരിക്കുന്നു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ഇടത് എംപി പാർലമെൻ്റ്റിന് പുറത്ത് പ്രതികരിച്ചു. കടൽ ഖനനത്തിൽ UDF രാഷ്ട്രിയം കളിക്കുന്നു. യോജിച്ച സമരത്തിൽ നിന്നും പിന്മാറി. കേരളത്തിന്റെ താൽപര്യമല്ല യുഡിഎഫിനുള്ളത്. വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല എന്ന കോൺഗ്രസ് വിമർശനം അസംബന്ധമാണ്. അസംബ്ലിയിൽ തന്നെ മുഖ്യമന്ത്രി പ്രതികരിച്ചതല്ലേ. ഇതൊന്നും മനസ്സിലാക്കാതെയാണ് പ്രതികരണം. ലോകത്തെങ്ങും ഇങ്ങനെയൊരു പ്രതിപക്ഷം ഇല്ല. രാഷ്ട്രീയ സത്യസന്ധത പുലർത്താൻ കേരളത്തിലെ യുഡിഎഫിന് ആകുന്നില്ലെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.
cgnnvfvfdx