അനധികൃത നിയമനം; എംബി രാജേഷിൻ്റെ ഓഫീസിൽ നിന്ന് അയച്ച മറുപടി കത്ത് വാട്സാപ്പ് വഴി പ്രചരിച്ചു


 

ശുചിത്വമിഷനിൽ അനധികൃത നിയമനമെന്ന പരാതിയുമായി സിപിഐഎം അംഗം. സർവീസിൽ നിന്ന് വിരമിച്ചവർക്ക് അനധികൃത നിയമനം വഴി ജോലി നല്‍കിയെന്നാണ് പരാതി. ഇവരെ പിരിച്ചുവിടണമെന്ന ആവശ്യവുമായാണ് സിപിഐഎം അംഗം സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് പരാതി നൽകിയത്. ജോലി കിട്ടയവർ കോൺഗ്രസ്, ബിജെപി പ്രവർത്തകരെന്നും കത്തിൽ പറയുന്നു. പരാതി ജില്ലാ കമ്മിറ്റി ഓഫീസ് വഴി മന്ത്രി എംബി രാജേഷിൻ്റെ ഓഫീസിലേക്ക് അയച്ചു. എന്നാൽ പരാതി പരിശോധിക്കണമെന്ന് മന്ത്രി ഓഫീസിൽ നിന്ന് എഴുതിയതിന് ശേഷം കത്ത് ശുചിത്വമിഷൻ്റെ മെയിൽ ഐഡിയിലേക്ക് അയക്കുകയായിരുന്നു. പിന്നാലെ കത്ത് ഡൗൺലോഡ് ചെയ്ത് ജീവനക്കാർ വാട്സ്ആപ്പിൽ പ്രചരിപ്പിച്ചു. കത്ത് കൊടുത്ത് 9 മാസം കഴിഞ്ഞിട്ടും അനധികൃത നിയമനത്തിനെതിരെ ശുചിത്വമിഷൻ ഒരു നടപടിയും സ്വീകരിച്ചുമില്ല. സംസ്ഥാനത്തെ പല വകുപ്പുകളിലും സ്ഥാപനങ്ങളിലും അനധികൃത നിയമനം വ്യാപകമാണ്.

article-image

WQEEWEWEQW

You might also like

Most Viewed