മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരിൽ പുനരധിവസിപ്പിക്കേണ്ടവരെ പൂർണ്ണമായും പുനരധിവസിപ്പിക്കും ; മന്ത്രി കെ രാജൻ

മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരിൽ പുനരധിവസിപ്പിക്കേണ്ടവരെ പൂർണ്ണമായും പുനരധിവസിപ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. അതിൽ ആർക്കും പേടി വേണ്ട. ഈ സാമ്പത്തിക വർഷം തന്നെ പുനരധിവസിപ്പിക്കാനുള്ള നടപടി ഉണ്ടാകും. ആദ്യഘട്ടവും രണ്ടാംഘട്ടവും പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത് നേരിട്ട് ദുരന്തത്തിൽ ഉൾപ്പെട്ടവരാണ്. എൽസ്റ്റോൺ എസ്റ്റേറ്റിലാണ് ആദ്യം വീടുകൾ നിർമ്മിക്കുക. 7 സെൻറ് ഭൂമിയിൽ ആയിരം സ്ക്വയർ ഫീറ്റിലായിരിക്കും വീട്. ഒരാളുടെ വീടിന് 30 ലക്ഷവും ജിഎസ്ടിയുമാണ് ചെലവ് സർക്കാർ പ്രതീക്ഷിക്കുന്നത്. പക്ഷേ വീടു പണിയാൻ സ്പോൺസർ ചെയ്യുന്നവർ 20 ലക്ഷം രൂപ മാത്രം തന്നാൽ മതി. ബാക്കി തുക മെറ്റീരിയൽസും അല്ലാതെയുമായി സർക്കാർ കണ്ടെത്തുമെന്നും സ്പോൺസർ നൽകിയതിനേക്കാൾ കൂടുതൽ തുക വന്നാൽ അത് സർക്കാർ വഹിക്കും. 12 വർഷത്തേക്ക് വിൽക്കാൻ പാടില്ലെന്നത് ഭൂപതിവ് ചട്ട പ്രകാരം നേരത്തെയുള്ള നിബന്ധന മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു.
ദുരിതബാധിതരുടെ പട്ടിക തയ്യാറാക്കിയത് സർക്കാർ അല്ല ഡിഡിഎംഎ ആണ്. സർക്കാരിൻറെ ഒരു പ്രതിനിധിയും ഇതിൽ ഇടപെട്ടിട്ടില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് മുതൽ വാർഡ് മെമ്പർ വരെ ഉൾപ്പെട്ടാണ് ഡി ഡി എം എ ആണ് ലിസ്റ്റ് തയ്യാറാക്കിയത്. അതേസമയം, അനാവശ്യമായി വിവാദത്തിലേക്ക് ഈ ഘട്ടത്തിൽ പോകരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.
ASADSW