മതവിദ്വേഷ പരാമർശം; പിസി ജോർജിന് ജാമ്യം

മതവിദ്വേഷ പരാമർശ കേസിൽ പി സി ജോർജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നിലവിൽ റിമാൻഡ് ചെയ്ത പി സി ജോർജ് കോട്ടയം മെഡിക്കൽ കോളജിലെ പ്രത്യേക സെല്ലിൽ നിരീക്ഷണത്തിൽ തുടരവെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
മതസ്പർധ വളർത്തുന്ന പ്രസ്താവനയാണ് ജോർജ് നടത്തിയതെന്നും ജാമ്യവ്യവസ്ഥകൾ തുടർച്ചയായി ലംഘിക്കുന്ന ഒരാൾക്ക് ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ തെളിവെടുപ്പ് പൂർത്തിയായതിനാലും ആരോഗ്യസ്ഥിതി പരിഗണിച്ചും ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ASDASS