ആശാവർക്കർമാർക്ക് ജനുവരിയിലെ ഓണറേറിയം കൂടി അനുവദിച്ച് സർക്കാർ


ആശാവർക്കർമാർക്ക് ജനുവരിയിലെ ഓണറേറിയം കൂടി അനുവദിച്ച് സർക്കാർ. ഇൻസൻ്റീവും അനുവദിച്ചു. കുടിശിക പൂർണമായും നൽകാനുള്ള തുക ഇതോടെ അനുവദിച്ചു. ആശമാരുടെ കാര്യത്തിൽ കടുംപിടുത്തം ഇല്ലെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഓണറേറിയം 7000 വരെ ഉയർത്തി. ഇൻസെൻ്റീവ് ഉൾപ്പെടെ 89 ശതമാനം ആശമാർക്ക് 10000 ന് മുകളിൽ ലഭിക്കുന്നുണ്ട്. 13200 വരെ ലഭിക്കുന്നവർ ഉണ്ട്.

വളരെ കുറച്ച് ആശാ പ്രവർത്തകർ മാത്രമാണ് സമരത്തിലുള്ളത്. ആരോഗ്യ മേഖലയിലെ മാറ്റിവയ്ക്കാൻ ആകാത്ത പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണിത്. ആദ്യം ഏഴ് ശതമാനം ആശമാരായിരുന്നു സമരത്തിലുണ്ടായിരുന്നത്. ഇപ്പോഴത് 6 ശതമാനം ആയി കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആശ ഒരു കേന്ദ്ര പദ്ധതിയാണെങ്കിലും അനുഭാവ പൂർണമായ സമീപനമാണ് സംസ്ഥാനത്തിൻ്റേത്. ഓണറേറിയം വർധിപ്പിക്കാൻ ധനവകുപ്പുമായി ചർച്ച നടത്തുന്നുണ്ട്. ആശമാരുടെ കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. എന്നാൽ സാക്ഷരതാ മിഷനിലൂടെ പത്താം ക്ലാസ് യോഗ്യത പോലുമില്ലാത്തവരെ പത്താം ക്ലാസ് പൂർത്തീകരിച്ചാണ് ആശമാരാക്കിയിട്ടുള്ളത്. കമ്പ്യൂട്ടർ സാക്ഷരത അടക്കം ഇവർക്ക് കേരള സർക്കാർ നൽകി.

article-image

gnvgfdfdf

You might also like

Most Viewed