വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; പ്രതി അഫാൻ അറസ്റ്റിൽ


വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസിലാണ് അഫാനെ അറസ്റ്റ് ചെയ്തത്. പാങ്ങോട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പാങ്ങോട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തി അഫാന്‍റെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ഇയാളെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും. എലി വിഷം കഴിച്ചെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. അഫാന്‍റെ കുടുംബത്തിന് പണം കടം നല്‍കിയവരുടെ മൊഴിയും പോലീസ് എടുത്തിരുന്നു. പരിക്കേറ്റ് ഗോകുലം മെഡിക്കൽ കോളജിൽ കഴിയുന്ന അഫാന്‍റെ ഉമ്മ ഷെമിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ഉമ്മയുടെ മൊഴിയെടുത്ത് സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തും

article-image

ASCXAXAS

You might also like

Most Viewed