ആശമാരുടെ സമരത്തിലൂടെ ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; സിഐടിയു

ആശാ വര്‍ക്കര്‍മാരുടെ സമരത്തിനെതിരെ സിഐടിയു. ആശാ വര്‍ക്കര്‍മാരുടെ സമരത്തിലൂടെ ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി സംഘടന ആരോപിക്കുന്നു. മുഖ്യമന്ത്രിയേയും മന്ത്രിമാരെയും തെറി വിളിക്കുന്നുവെന്നും ആശാ വര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ചെന്നും സിഐടിയു പറഞ്ഞു. സമരം നടത്തേണ്ടത് കേന്ദ്ര സര്‍ക്കാറിനെതിരെയാണെന്നും കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള സമരത്തിന് സിഐടിയുവിന് ഒപ്പം നില്‍ക്കണമെന്നും ആവശ്യപ്പെട്ടു.
26000 ആശമാരില്‍ 20000 പേരും സിഐടിയു അംഗങ്ങളാണ്. ജോലിയില്‍ തിരിച്ച് കയറാത്തവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും സിഐടിയു പറഞ്ഞു. അതേസമയം നിലവിലെ ആശമാരുടെ സമരത്തോട് എതിര്‍പ്പില്ലെന്ന് ആശാവര്‍ക്കേഴ്‌സ് ആന്‍ഡ് ഫെസിലിറ്റേറ്റേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (സിഐടിയു) അഖിലേന്ത്യ പ്രസിഡന്റ് പി പി പ്രേമ പ്രതികരിച്ചു. സമരത്തിലെ മുദ്യാവാക്യത്തോട് മാത്രമാണ് വിയോജിപ്പെന്നും ഹോണറേറിയം നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും അവര്‍ വ്യക്തമാക്കി.
'60 ശതമാനം ഇന്‍സെന്റീവ് കേന്ദ്രം നല്‍കണം. കേന്ദ്രം 72 കോടി സര്‍ക്കാറിന് നല്‍കാനുണ്ട്. ആശമാരെ സ്ഥിരം ജീവനക്കാരായി അംഗീകരിക്കുക. സാമൂഹ്യ സുരക്ഷ ഉറപ്പാക്കുക. ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുക. ശൈലീ ആപ്പിന് ഉപകരണം നല്‍കുക. ശൈലീ സര്‍വ്വേക്ക് നിശ്ചയിച്ച ഫണ്ട് അനുവദിക്കുക', പി പി പ്രേമ ആവശ്യപ്പെട്ടു.
ssasasAa