വിമർശനങ്ങളെ പോസിറ്റീവായി ഉൾക്കൊണ്ട് പരിഹാരം കണ്ടെത്തും; കെസി വേണുഗോപാൽ


ഡോ. ശശി തരൂർ എംപിയുടെ കോൺഗ്രസ് നേതൃത്വത്തിനെതിരായ വിമർശനത്തിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. വിമർശനങ്ങളെ പോസിറ്റീവായി ഉൾക്കൊണ്ട് പരിഹാരം കണ്ടെത്തും. വിമർശിച്ചതിന്റെ പേരിൽ ഒരാളെ ഇല്ലാതാക്കുന്ന ശൈലി കോൺഗ്രസിനില്ലെന്നും കെസി വേണുഗോപാൽ തിരുവനന്തപുരത്ത് പറഞ്ഞു.

കേരളത്തിലെ നേതൃത്വത്തിലും ഐക്യം ഊട്ടി ഉറപ്പിക്കുമെന്ന് കെസി വേണുഗോപാൽ പറഞ്ഞു. കമ്മ്യൂണിസ്റ്റുകൾ പോലും മൂന്നാമത് ഇടത് സർക്കാർ വരുന്നത് ആഗ്രഹിക്കുന്നില്ല. ജനങ്ങൾക്ക് മടുത്ത സർക്കാരിനെ താഴെയിറക്കണമെന്ന് എല്ലാവർക്കും ഒരേ അഭിപ്രായം. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്ന പാർട്ടിയാണ് കോൺഗ്രസ്. നന്മയുടെ വിമർശനങ്ങളെ സ്വാഗതം ചെയ്യുമെന്ന് കെസി വേണുഗോപാൽ പറഞ്ഞു.

പത്തനംതിട്ടയിലെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്തു. പത്തനംതിട്ടയിൽ പറയാത്ത കാര്യങ്ങൾ ആണ് വാർത്തയാക്കിയത്. മുഖ്യമന്ത്രിക്ക് സ്തുതിപാടുന്ന മന്ത്രിമാരെയാണ് ഉദ്ദേശിച്ചതെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി. അതേസമയം മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന്റെ കേന്ദ്ര സഹായം ലഭിക്കാൻ ഒരുമിച്ചു പോകാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഒരുമിച്ച് പോകാൻ തങ്ങളെ ക്ഷണിച്ചിട്ടില്ല. ദുരന്തത്തിലും സർക്കാർ രാഷ്ട്രീയം കാണാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.

കേന്ദ്ര സഹായം ലഭിക്കാൻ ഒരുമിച്ച് നിൽക്കാൻ തയ്യാറാണ് കെ സി വേണുഗോപാൽ വ്യക്തമാക്കി. കാടും കടലും കേന്ദ്രം കൊള്ളയടിക്കുന്നു. ഇതിന് സംസ്ഥാനം കൂട്ടുനിൽക്കുന്നുവെന്നും വേണുഗോപാൽ വ്യക്തമാക്കി.

article-image

ASDSASSDAFADFS

You might also like

Most Viewed