താമരശ്ശേരിയിൽ യുവാവ് കൊക്കയിലേക്ക് വീണ് മരിച്ചു


താമരശ്ശേരിയിൽ യുവാവ് കൊക്കയിലേക്ക് വീണ് മരിച്ചു. വളയം സ്വദേശി അമൽ ആണ് മരിച്ചത്. ചുരം ഒൻപതാം വളവിന് സമീപത്തു വച്ചായിരുന്നു അപകടം. മൂത്രമൊഴിക്കാനായി വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം. കാൽവഴുതി കൊക്കിയിലേക്ക് വീഴുകയായിരുന്നു. അതിനിടയാണ് കൊക്കയിലേക്ക് വീണത്.

പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം ഉണ്ടായത്. അമൽ ഉൾപ്പെടെ 13 പേർ വയനാട്ടിലേക്ക് വിനോദയാത്രയ്ക്കായി പോയതാണ്. ചുരത്തിന്റെ ഒൻപതാം വളവിൽ എത്തിയപ്പോൾ മൂത്രം ഒഴിക്കാനായി വാഹനം നിർത്തിയിരുന്നു. ട്രാവലർ വശത്തേക്ക് ചേർത്തുനിർത്തി. അമൽ പുറത്തിറങ്ങിയപ്പോഴാണ് അപകടം. ഒപ്പമുണ്ടായിരുന്നവർ അമലിനെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തുകയും ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയുമായിരുന്നു. കല്പറ്റയിൽ നിന്ന് ഫയർഫോഴ്‌സ് എത്തി അമലിനെ പുറത്തെടുക്കുമ്പോഴേക്കും മരച്ചിരുന്നു.

article-image

asdssdfd

You might also like

Most Viewed