ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമം; ബഹ്‌റൈന്‍ വാണിജ്യ -വ്യവസായ മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി


കേരളത്തിന്റെ വ്യവസായ നിക്ഷേപ രംഗത്ത് പുതിയ പ്രതീക്ഷകളുമായി ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിന് കൊച്ചിയിൽ പ്രൗഢമായ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ നിക്ഷേപക സംഗമം ഉദ്‌ഘാടനം ചെയ്‌തു. കേരളത്തിന്റെ നിക്ഷേപരംഗം വലിയ മുന്നേറ്റത്തിന്റെ പാതയിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പരിപാടിയിൽ ബഹ്‌റൈന്‍ വാണിജ്യ -വ്യവസായ മന്ത്രി അബ്ദുള്ള ബിന്‍ അദെല്‍ ഫഖ്രു കേരള മുഖ്യമന്ത്രി പിണറായി വിജയൻ, വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ, വ്യവസായ-നിയമ മന്ത്രി പി രാജീവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

കേന്ദ്ര മന്ത്രിമാർ, വിദേശരാജ്യങ്ങളിലെ ഭരണാധികാരികളും വ്യവസായ പ്രമുഖരും, മൂവായിരത്തിലധികം പ്രതിനിധികളുമാണ് രണ്ട് ദിവസത്തെ ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിൽ പങ്കെടുക്കുന്നത്.

എഐ ആൻഡ് റോബോട്ടിക്‌സ്, എയ്‌റോ‌സ്പേസ് ആൻഡ് ഡിഫൻസ്, ലോജിസ്റ്റിക്‌സ്, മാരിടൈം ആൻഡ് പാക്കേജിങ്, ഫാർമ-മെഡിക്കൽ ഉപകരങ്ങൾ- ബയോടെക്, പുനരുപയോഗ ഊർജം. ആയുർവേദം, ഫുഡ്‌ടെക്, മൂല്യവർധിത റബർ ഉത്‌പന്നങ്ങൾ, ടൂറിസം ആൻഡ് ഹോസ്‌പിറ്റാലിറ്റി, മാലിന്യ സംസ്ക്കരണം-നിയന്ത്രണം എന്നിവയാണ് ഇൻവെസ്റ്റ് കേരളയിൽ പ്രത്യേക ശ്രദ്ധ നൽകുന്ന മേഖലകൾ.

രണ്ട് ദിവസങ്ങളിലായി മുപ്പതോളം സെഷനുകളിലാണ് ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിൽ നടക്കുക.

You might also like

Most Viewed