ഇൻവെസ്റ്റ് കേരള’ ആഗോള ഉച്ചകോടിക്ക് കൊച്ചിയിൽ തുടക്കം


ഇൻവെസ്റ്റ് കേരള’ ആഗോള ഉച്ചകോടിക്ക് കേരളത്തിന്‍റെ വ്യവസായ ആസ്ഥാനമായ കൊച്ചിയിൽ തുടക്കം. രണ്ടു ദിവസത്തെ ഉച്ചകോടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്‍റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് ഉച്ചകോടി നടക്കുന്നത്. നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാൻ സാധ്യമായ എല്ലാ വഴികളും തേടുമെന്നും കേരളത്തെ വിജ്ഞാന സമൂഹമാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. ഭൂമിയില്ലാത്തതിനാൽ നിക്ഷേപകന് മടങ്ങേണ്ടി വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ സ്റ്റാർട്ടപ്പുകൾക്ക് മികച്ച സാഹചര്യമാണ്. സംസ്ഥാനത്ത് ഉടനീളം സർക്കാർ തൊഴിൽ മേളകൾ നടത്തി. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ ഇന്ത്യയിൽ കേരളം ഒന്നാമതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനം അടിസ്ഥാന സൗകര്യ വികസനത്തിനും റോഡ്, റെയിൽ വികസനത്തിനും പ്രാധാന്യം നൽകി. എല്ലാ റോഡുകളിലും വികസനം ഉറപ്പുവരുത്തി. പവർ കട്ട് ഇല്ലാത്ത സംസ്ഥാനമാണ് കേരളം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളം നിക്ഷേപകരുടെ സ്വർഗമായി മാറുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. സ്റ്റാർട്ടപ്പ് സംരംഭങ്ങളിൽ കേരളം രാജ്യത്തിന് മാതൃകയാണ്. മൊബൈൽ സാന്ദ്രതയിൽ കേരളം രാജ്യത്ത് ഒന്നാമതാണ്. കേരളം സൃഷ്ടിക്കുന്നത് വൻ തൊഴിലവസരങ്ങളാണെന്നും വ്യവസായ മന്ത്രി വ്യക്തമാക്കി. വിവിധ വ്യവസായ സംഘടനകളുടെ സഹകരണത്തോടെ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സംഘടിപ്പിക്കുന്ന ഉച്ചകോടി, എ.ഐ ആന്‍ഡ് റോബോട്ടിക്സ്, എയ്റോസ്പേസ് ആന്‍ഡ് ഡിഫന്‍സ്, ലോജിസ്റ്റിക്സ്, മാരിടൈം ആന്‍ഡ് പാക്കേജിങ്, ഫാര്‍മ-മെഡിക്കല്‍ ഉപകരണങ്ങള്‍- ബയോടെക്, പുനരുപയോഗ ഊർജം, ആയുര്‍വേദം, ഫുഡ്ടെക്, മൂല്യവര്‍ധിത റബര്‍ ഉൽപന്നങ്ങള്‍, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി, മാലിന്യ സംസ്കരണം-നിയന്ത്രണം തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി (ഓണ്‍ലൈന്‍), വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍, നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, സംസ്ഥാന മന്ത്രിമാര്‍, വിദേശ രാജ്യങ്ങളുടെ പ്രതിനിധികള്‍, വ്യവസായ ലോകത്തെ പ്രമുഖര്‍ തുടങ്ങിയവരും പങ്കെടുക്കും.

article-image

ASADADSASAZ

You might also like

Most Viewed