മസ്തകത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊമ്പൻ ചരിഞ്ഞു

അതിരപ്പള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊമ്പൻ ചരിഞ്ഞു. കോടനാട് ആനപരിപാലന കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. അണുബാധ തുമ്പിക്കയ്യിലേക്ക് ബാധിച്ചതോടെയാണ് കൊമ്പൻ ചരിഞ്ഞത്. കഴിഞ്ഞ ദിവസം ആതിരപ്പള്ളിയിൽ വെച്ച് ആനയെ മയക്കുവെടിവെച്ചാണ് കോടനാട്ടേക്കാണ് കൊണ്ട് വന്നത്. വെറ്റിലപ്പാറക്ക് സമീപം എണ്ണപ്പനത്തോട്ടത്തിലെ പുഴയിലേക്കിറങ്ങിയ ആന തുരുത്തിലേക്കു നീങ്ങുമ്പോഴാണ് വെടിവച്ചത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സാ ദൗത്യത്തിലുണ്ടായിരുന്നത്.
കഴിഞ്ഞ മാസമായിരുന്നു മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ ആനയെ വനത്തിനുള്ളില്‍ കണ്ടെത്തിയത്. ആനയുടെ മസ്‌കത്തിലേറ്റ മുറിവ് മറ്റ് ആനകളുമായുള്ള സംഘര്‍ഷത്തില്‍ പറ്റിയതാകാം എന്നായിരുന്നു നിഗമനം. മുറിവ് മസ്തകത്തിലായത് പരിഗണിച്ച് വിദഗ്ധ സംഘത്തിന്റെ പരിശോധനക്ക് വിധേയമാക്കിയിരുന്നു. മുറിവേറ്റ ആനയുടെ ആരോഗ്യം അല്‍പം മോശമാണെന്ന് കഴിഞ്ഞ ദിവസം ഡോക്ടര്‍ അരുണ്‍ സക്കറിയ വ്യക്തമാക്കിയിരുന്നു.
SDDSDSFDFSDFS