കിഫ്ബി റോഡുകൾക്ക് ടോൾ പിരിക്കാനുറച്ച് എൽഡിഎഫ്

കിഫ്ബി റോഡുകൾക്ക് ടോൾ പിരിക്കാനുറച്ച് എൽഡിഎഫ്. കിഫ്ബിയുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് സർക്കാരിനോട് എൽഡിഎഫ് ആവശ്യപ്പെട്ടു. ജനങ്ങൾക്ക് ദോഷം ഉണ്ടാകാത്ത രീതിയിൽ കിഫ്ബി പദ്ധതികളിൽ നിന്ന് വരുമാനം ഉണ്ടാക്കണം. വൻകിട പദ്ധതികൾ വഴി പണം കണ്ടെത്തണം. കിഫ്ബിയെ സംരക്ഷിക്കാൻ നടപടികൾ വേണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു. എലപ്പുള്ളിയിലെ ബ്രുവറി പ്രദേശത്തെ ജലത്തിന്‍റെ വിനിയോഗത്തെയും കൃഷിയെയും ബാധിക്കരുത് തുടങ്ങിയ കാര്യങ്ങളും എൽഡിഎഫ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നുണ്ട്.
HNKHHGH