സിനിമയിൽ അഭിനയിക്കാനെത്തിയ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ചു; നടന് കഠിനതടവും പിഴയും

സിനിമയിൽ അഭിനയിക്കാനെത്തിയ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ സിനിമ–സീരിയൽ നടന് 136 വർഷം കഠിനതടവും 1,97,500 രൂപ പിഴയും വിധിച്ച് കോടതി. കങ്ങഴ കടയനിക്കാട് കോണേക്കടവ് മടുക്കക്കുഴി എം കെ റെജിയെ (52) ആണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജി റോഷൻ തോമസ് ശിക്ഷിച്ചത്.
ഷൂട്ടിങ്ങിനായി വാടകയ്‌ക്കെടുത്ത വീട്ടിൽവെച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പിഴത്തുകയിൽ 1,75,000 രൂപ അതിജീവിതയ്ക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു. 2023 മെയ് 31-നാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. മേലുകാവ് എസ്എച്ച്ഒ ആയിരുന്ന രഞ്ജിത് കെ വിശ്വനാഥനാണ് കേസ് അന്വേഷിച്ചത്. തിടനാട് എസ്എച്ച്ഒ ആയിരുന്ന കെ കെ പ്രശോഭാണ് കുറ്റപത്രം തയാറാക്കിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജോസ് മാത്യു തയ്യിലാണ് ഹാജരായത്.
afdsadfsaf