വയനാട് പുനരധിവാസം; വായ്പാ വിനിയോഗത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടും ; ധനമന്ത്രി

വയനാട് പുനരധിവാസത്തിനായുള്ള കേന്ദ്ര വായ്പാ വിനിയോഗത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. പദ്ധതി തുടങ്ങിവയ്ക്കുന്നതിനാണ് ആദ്യ പരിഗണനയെന്നും മന്ത്രി പ്രതികരിച്ചു. വായ്പ അനുവദിച്ചിട്ട് ഒന്നരമാസം കൊണ്ട് ചെലവഴിക്കണമെന്നാണ് കേന്ദ്രം പറഞ്ഞിരിക്കുന്നത്. ഇത് വ്യപകവിമര്‍ശനത്തിന് ഇടയാക്കിയ സാഹചര്യത്തില്‍ അല്‍പം കൂടി സാവകാശം തേടുമെന്ന് മന്ത്രി പറഞ്ഞു.
അതേസമയം നിർമാണ പ്രവർത്തനങ്ങളുടെ ചുമതല ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിക്ക് സർക്കാർ കൈമാറിയിരുന്നു. ഇതിനായി 16 അംഗ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നൽകി. ടൗൺഷിപ്പ് നിർമാണത്തിനുള്ള സ്പോണ്‍സര്‍ഷിപ്പും ചെലവും കമ്മിറ്റി പുനഃപരിശോധിക്കും. സഹായവാഗ്ദാനം നല്‍കിയവര്‍, നിര്‍മാണ കമ്പനി, ഗുണഭോക്താക്കള്‍ എന്നിവരുമായി ചർച്ച നടത്താനും കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. ടൗൺഷിപ്പിനുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി മാര്‍ച്ചില്‍ തന്നെ നിർമാണം തുടങ്ങാനാണ് ധാരണ.
FGDDFDFDFRS