നിര്‍മാതാക്കളുടെ സംഘടനയിലെ തര്‍ക്കം: അടിയന്തര ജനറല്‍ ബോഡി വിളിക്കണമെന്ന് സാന്ദ്ര തോമസ്

നിര്‍മാതാക്കളുടെ സംഘടനയിലെ തര്‍ക്കത്തില്‍ അടിയന്തര ജനറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ക്കണമെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്. ലിസ്റ്റിന്‍ സ്റ്റീഫന്‍റെ പത്രസമ്മേളനം കൂടുതല്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ജയന്‍ ചേര്‍ത്തലയുടെ പ്രസ്താവനയില്‍ വ്യക്തത വേണമെന്നും സാന്ദ്ര തോമസ് പറഞ്ഞു. സുരേഷ് കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത് വാര്‍ഷിക ജനറല്‍ബോഡിയില്‍ ചര്‍ച്ച ചെയ്തതല്ല. ആരൊക്കയോ "വെടക്കാക്കി തനിക്കാക്കുക' എന്ന രീതി പ്രവര്‍ത്തിക്കുന്നുവെന്നും സാന്ദ്ര തോമസ് പത്രക്കുറിപ്പിലൂടെ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം നിര്‍മാതാക്കള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ജയന്‍ ചേര്‍ത്തല രംഗത്തെത്തിയിരുന്നു. കിട്ടാവുന്ന ഗുണങ്ങളെല്ലാം കൈപ്പറ്റിയ ശേഷം താരസംഘടനയെയും താരങ്ങളെയും പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ അധിക്ഷേപിക്കുകയാണെന്ന് അമ്മ പ്രതിനിധിയായ ജയന്‍ ചേര്‍ത്തല പ്രതികരിക്കുകയുണ്ടായി. താരങ്ങളുടെ കച്ചവടമൂല്യം നിര്‍മാതാക്കള്‍ ഉപയോഗിക്കുമ്പോള്‍ അവര്‍ അര്‍ഹിക്കുന്ന പണം നല്‍കേണ്ടിവരുമെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞിരുന്നു.
DEFEDFSDF