കാര്യവട്ടം റാഗിങ്ങ്: ഏഴ് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു

കാര്യവട്ടം ഗവ. എൻജിനീയറിങ് കോളജിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് ഏഴ് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു. ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയുടെ പരാതിയില്‍ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ആറ് പേർക്കും രണ്ടാംവർഷക്കാരായ ഒരാൾക്കുമെതിരെയാണ് നടപടി സ്വീകരിച്ചത്. വേലു, പ്രിന്‍സ്, അനന്തന്‍, പാര്‍ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ എന്നിവരെയാണ് കോളജിൽനിന്ന് സസ്പെൻഡ് ചെയ്തത്. ഇവരിൽ പാർഥനാണ് രണ്ടാംവർഷ വിദ്യാർഥി. ഒന്നാം വർഷ വിദ്യാർഥിയായ ബിൻസ് ജോസാണ് സീനിയർ വിദ്യാർഥികളുടെ റാഗിങ്ങിന് ഇരയായത്.
ഈമാസം 11ന് കോളജില്‍ സീനിയര്‍ – ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ബിന്‍സ് ജോസ് ക്രൂരതക്ക് ഇരയായത്. വിദ്യാര്‍ഥിയുടെ പരാതിയില്‍ കോളജിലെ റാഗിങ് വിരുദ്ധ സമിതി അന്വേഷണം നടത്തി. റാഗിങ് നടന്നുവെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഇക്കാര്യം പ്രിന്‍സിപ്പല്‍ കഴക്കൂട്ടം പൊലീസിന് റിപ്പോര്‍ട്ട് ചെയ്തു. സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നേരത്തെയുണ്ടായ സംഘർഷത്തിൽ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ റാഗിങ് വകുപ്പുകള്‍ കൂടി ചേര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു.
asasasas