കാട്ടുതീ പടരുന്നു; മാനന്തവാടി കമ്പമലയുടെ ഒരു ഭാഗം കത്തിയമർന്നു


വയനാട് മാനന്തവാടി പിലാക്കാവ് കമ്പമലയിൽ കാട്ടുതീ. തീ പടർന്ന് മലയുടെ ഒരു ഭാഗം കത്തിയമർന്നു. തീ പരിസരപ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. മലയുടെ ഒരുഭാഗം കത്തിനശിച്ചു. വനംവകുപ്പ് സ്ഥലത്തെത്തി, തീയണയ്ക്കാൻ ശ്രമം ആരംഭിച്ചു. കാട്ടുതീ കൂടുതൽ വ്യാപിക്കുന്നു. ഒരു മലയിൽ നിന്നും മറ്റൊരു മലയിലേക്ക് തീ വ്യാപിക്കുന്നു. തീ കത്തുന്ന സ്ഥലങ്ങൾക്ക് സമീപം ജനവാസ മേഖലയാണ്.

‘ചൂട് കൂടുന്നതിനാലാണ് തീ വ്യാപിക്കുന്നത്. ഒരു മലയിൽ നിന്ന് മറ്റൊരു മലയിലേക്ക് തീ പടരുന്നു. അടുത്തതൊന്നും നിൽക്കാൻ പറ്റാത്ത സാഹചര്യമാണ്. വനം വകുപ്പിന്റെ രണ്ടു വാഹനങ്ങൾ എത്തിയിട്ടുണ്ട്. തീ അണയ്ക്കാൻ ശ്രമം ആരംഭിച്ചു. ആളുകൾ താമസിക്കുന്ന സ്ഥലമായതിനാൽ കൂടുതൽ ആശങ്കയിലാണെന്നും’ പ്രദേശവാസി ശരത്ത് പറഞ്ഞു.

കൂടുതൽ തീ വ്യാപിക്കാതിരിക്കാനുള്ള ശ്രമം നടത്തുകയാണ് വേണ്ടത്. ഒരു മലയിൽ നിന്നും മറ്റൊരു മേഖലയിലേക്ക് തീ പടരുന്നു എന്നത് ആശങ്കയാണ്. കൂടുതലും തേയില തോട്ടങ്ങളാണ്.

article-image

awdfgfgfggds

You might also like

Most Viewed