പാലക്കാട് ജില്ലാ ആശുപത്രിയില്‍ തീപിടുത്തം


പാലക്കാട് ജില്ലാ ആശുപത്രിയില്‍ തീപിടുത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം. വനിതാ ബ്ലോക്കിന് സമീപമാണ് തീപടര്‍ന്നത്. ഐസിയുവിലുണ്ടായിരുന്നവരെയും രോഗികളെയും മാറ്റിയതോടെ വന്‍ ദുരന്തമാണ് ഒഴിവായത്. ഫയര്‍ഫോഴ്‌സ് എത്തി തീ പൂര്‍ണമായും അണച്ചു. ഷോര്‍ട്ട് സെര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം. ആര്‍ക്കും പരുക്കില്ല.

ആശുപത്രിയിലെ നഴ്‌സുമാരുടെ ചേയ്ഞ്ചിങ് റൂം, മരുന്ന് സൂക്ഷിക്കുന്ന സ്ഥലം എന്നിവിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. തീപടര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ വനിത വാര്‍ഡുകളിലുണ്ടായിരുന്ന രോഗികളെ ഉള്‍പ്പെടെ മാറ്റുകയായിരുന്നു. വനിതകളുടെ വാർഡിൽ നാൽപ്പത്തി എട്ടും സർജിക്കൽ ഐ.സി.യു.വിൽ പതിനൊന്നും രോഗികളാണുണ്ടായിരുന്നത്.

article-image

നംമന

You might also like

Most Viewed