പാതിവില തട്ടിപ്പ് കേസ്; സ്കൂട്ടർ ലഭിച്ചവരെ അണിനിരത്തി പ്രചാരണയാത്രയ്ക്കും ആനന്ദകുമാർ പദ്ധതിയിട്ടെന്ന് കണ്ടെത്തൽ


പാതിവിലയ്ക്ക് സ്കൂട്ട‍ർ ലഭിച്ചവരുമായി പ്രചാരണയാത്ര നടത്താൻ സായ്ഗ്രാമം ഗ്ലോബൽ ട്രസറ്റ് എക്സിക്യൂട്ടിവ് ഡയറക്ടർ കെ എൻ ആനന്ദകുമാർ പദ്ധതിയിട്ടെന്ന് കണ്ടെത്തൽ. എന്‍ ജി ഒ കോണ്‍ഫെഡറേഷന്‍ വഴി പ്രചാരണയാത്ര സംഘടിപ്പിക്കാനായിരുന്നു തീരുമാനം.

ഇതിനായി കോണ്‍ഫെഡറേഷനിലെ സംഘടനകള്‍ക്ക് പാതിവില തട്ടിപ്പുകേസുകളിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്‍ കത്ത് നല്‍കിയിരുന്നു. ഈ കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

പരിസ്ഥിതി സംരക്ഷണത്തിനായി 44 നദികളിലും നദിയാത്ര നടത്താൻ ആനന്ദകുമാര്‍ പദ്ധതിയിട്ടിരുന്നു. ഈ നദിയാത്രയുടെ വിളംബരത്തിന്റെ ഭാഗമായി 14 ജില്ലകളിലും ഇരുചക്രവാഹന റാലി സംഘടിപ്പിക്കാനായിരുന്നു അനന്തു കൃഷ്ണൻ ഒപ്പിട്ട സര്‍ക്കുലറിലെ നിര്‍ദേശം. നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷൻ്റെ ലെറ്റര്‍ പാഡില്‍, പ്രോജക്ട് ഇംപ്ലിമെന്റിങ് ഏജന്‍സികള്‍ക്കുള്ള സര്‍ക്കുലര്‍ എന്ന പേരിലാണ് നിര്‍ദേശം നല്‍കിയത്. 50% സാമ്പത്തിക സഹായത്തോടെ ഇരുചക്രവാഹനങ്ങള്‍ കൈപ്പറ്റിയ വനിതകള്‍ നിര്‍ബന്ധമായും യാത്രയില്‍ പങ്കെടുക്കാനുള്ള ക്രമീകരണം നടത്തണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. മിനിമം അഞ്ചുകിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റാലിയാണ് സംഘടിപ്പിക്കേണ്ടതെന്നും നിര്‍ദേശത്തിലുണ്ട്.

article-image

qerwererwsgr

You might also like

Most Viewed