കൊലയാളികളെ സംരക്ഷിക്കുന്ന സര്‍ക്കാരെന്ന് ഇവർ അറിയപ്പെടും, ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ കെ രമ


ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ആയിരം ദിവസത്തിലധികം പരോള്‍ നല്‍കിയ വിഷയത്തില്‍ അടുത്ത ദിവസം തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ കെ രമ എംഎല്‍എ. കെ സി രാമചന്ദ്രനുള്‍പ്പടെ ആയിരത്തിലധികം ദിവസമാണ് പരോള്‍ കൊടുത്തിരിക്കുന്നതെന്നും എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണിതെന്നും കെ കെ രമ ചോദിക്കുന്നു. ടി പി കേസിലെ പ്രതികളോട് പാര്‍ട്ടിക്കും സര്‍ക്കാരിനുമുള്ള വിധേയത്വം എത്രകാലമായി നാം ചര്‍ച്ച ചെയ്യുന്നുവെന്നും അവര്‍ ചോദിച്ചു. ഗുണ്ടകള്‍ക്കും കൊലയാളികള്‍ക്കും സംരക്ഷണം കൊടുത്ത സര്‍ക്കാരെന്ന് ഈ സര്‍ക്കാര്‍ അറിയപ്പെടാന്‍ പോവുകയാണെന്നും അവര്‍ പറഞ്ഞു. വിഷയത്തില്‍ നിയമപരമായി നീങ്ങുക മാത്രമേ വഴിയുള്ളുവെന്നും ഇനിയൊരു ചര്‍ച്ചയും ഫലയം ചെയ്യില്ലെന്നും കെ കെ രമ എംഎല്‍എ പറഞ്ഞു.

ഹൈക്കോടതിയാണല്ലോ പ്രതികള്‍ക്ക് ശിക്ഷ ഇരട്ടിപ്പിച്ചത്. ഇതില്‍ എന്താണ് ഇനി ചെയ്യണ്ടതെന്ന് ഹൈക്കോടതി തന്നെ തീരുമാനിക്കട്ടെ. പ്രതികളുടെ വായില്‍ നിന്ന് എന്തെങ്കിലും പുറത്ത് വന്നാല്‍ സിപിഐഎം നേതൃത്വത്തിന് അത് ശുഭകരമായിരിക്കില്ല എന്ന ധാരണ നേതാക്കന്‍മാര്‍ക്കുണ്ട്. അതുകൊണ്ടാണ് ഇവരെ സംരക്ഷിക്കാന്‍ ഇത്രമാത്രം വ്യഗ്രത. അല്ലെങ്കില്‍ എത്ര പ്രതികള്‍ ജയിലിനുള്ളിലുണ്ട്. അവരോടൊന്നും ഈ സഹാനുഭൂതി കാണിക്കുന്നില്ലല്ലോ? ഈ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പോകുന്നതിന് മുന്‍പ് അവരെ പുറത്ത് കൊണ്ടുവരാന്‍ നീക്കം നടത്തുമെന്നതില്‍ ഒരു സംശയവും വേണ്ട. ഹൈക്കോടതിയെപ്പോലും വെല്ലുവിളിച്ചുകൊണ്ട് ശിക്ഷാ ഇളവിനു വേണ്ടിയുള്ള പട്ടികയില്‍ ഇവരുടെ പേരുള്‍പ്പെടുത്തിയില്ലേ. മാധ്യമങ്ങള്‍ ആ പട്ടിക പുറത്ത് കൊണ്ടുവന്നില്ലായിരുന്നെങ്കില്‍ അവര്‍ പുറത്തിറങ്ങുമായിരുന്നില്ലേ? – രമ വ്യക്തമാക്കി.

article-image

AEADDSFGSFS

You might also like

Most Viewed