അടൂരിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 16കാരനുൾപ്പെടെ രണ്ടുപേർ പിടിയിൽ


അടൂരിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 16കാരനുൾപ്പെടെ രണ്ടുപേർ പിടിയിൽ. പെൺകുട്ടിയുടെ അയൽവാസിയായ 16കാരനും എറണാകുളം സ്വദേശി സുധീഷുമാണ് പിടിയിലായത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിങ്കളാഴ്ച പിടികൂടിയത്. അടൂരിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എറണാകുളം സ്വദേശിയായ യുവാവ്. അഞ്ചാം ക്ലാസുകാരി മറ്റു കൂട്ടുകാരികള്‍ക്കൊപ്പം നടന്നുവരുന്നതിനിടെ 16കാരനും എറണാകുളം സ്വദേശിയായ യുവാവും ചേര്‍ന്ന് തടഞ്ഞുവെക്കുകയായിരുന്നു. മറ്റുകുട്ടികളെ പേടിപ്പിച്ച് ഓടിച്ച ശേഷം അഞ്ചാം ക്ലാസുകാരിയെ വായ പൊത്തിപ്പിടിച്ച് അയൽവാസിയായ 16 കാരൻ സമീപത്തെ കാടുപിടിച്ച സ്ഥലത്തെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കൂട്ടുപ്രതി സുധീഷാണ് മറ്റു കുട്ടികളെ തടഞ്ഞു നിർത്തിയത്. പോക്സോ വകുപ്പുകള്‍ പ്രകാരം അടൂര്‍ ഡി.വൈ.എസ്‍പിയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈൽ ബോര്‍ഡിന് മുമ്പാകെയും യുവാവിനെ മജിസ്ട്രേറ്റിന് മുമ്പാകെയും ഹാജരാക്കി.

article-image

dgnvdffx

You might also like

Most Viewed