പത്തനംതിട്ടയിൽ റൈഫിൾ ക്ലബിന്‍റെ നിർമാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണു; രണ്ട്പേർ മരിച്ചു
![പത്തനംതിട്ടയിൽ റൈഫിൾ ക്ലബിന്‍റെ നിർമാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണു; രണ്ട്പേർ മരിച്ചു പത്തനംതിട്ടയിൽ റൈഫിൾ ക്ലബിന്‍റെ നിർമാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണു; രണ്ട്പേർ മരിച്ചു](https://www.4pmnewsonline.com/admin/post/upload/A_Gzixt4QJpk_2025-02-09_1739106758resized_pic.jpg)
മാലക്കരയിൽ റൈഫിൾ ക്ലബിന്‍റെ മതിൽ ഇടിഞ്ഞ് വീണ് രണ്ട് മരണം. ഇതര സംസ്ഥാന തൊഴിലാളികളായ ഗുഡു കുമാർ, രത്തൻ മണ്ടേൽ എന്നിവരാണ് മരിച്ചത്. നിർമാണത്തിലിരുന്ന മതിലാണ് ഇടിഞ്ഞുവീണത്. നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് മരിച്ചത്. പത്തടി ഉയരമുള്ള മതിലിന്‍റെ ബീം തൊഴിലാളികൾക്ക് മുകളിലേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു. മതിൽ ഇടിഞ്ഞു വീഴുന്നത് കണ്ട് ഓടി മാറിയതുകൊണ്ട് കൂടെയുണ്ടായിരുന്നയാൾ രക്ഷപ്പെട്ടു.
dsdsvsdsz