വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവിന് മറ്റൊരു കോണ്‍ഗ്രസ് നേതാവില്‍ നിന്നും വധഭീഷണി
![വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവിന് മറ്റൊരു കോണ്‍ഗ്രസ് നേതാവില്‍ നിന്നും വധഭീഷണി വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവിന് മറ്റൊരു കോണ്‍ഗ്രസ് നേതാവില്‍ നിന്നും വധഭീഷണി](https://www.4pmnewsonline.com/admin/post/upload/A_x8vRLa92nJ_2025-02-09_1739087978resized_pic.jpg)
വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവിന് വധഭീഷണി. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് ജനറല്‍ സെക്രട്ടറി രാജേഷ് നമ്പിച്ചാന്‍കുടിയെ കൊല്ലുമെന്നാണ് കോണ്‍ഗ്രസ് നേതാവ് ഗഫൂര്‍ പടപ്പച്ചാലിന്റെ ഭീഷണി. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കാണ് ഭീഷണിക്ക് കാരണം.
വയനാട് കോണ്‍ഗ്രസില്‍ എ , ഐ ഗ്രൂപ്പുകള്‍ക്കൊപ്പം മൂന്നാം ഗ്രൂപ്പും ശക്തമാണ്. മൂന്നാം ഗ്രൂപ്പിന്റെ ഭാഗമായ ഗഫൂര്‍ പടപ്പച്ചാലിന്റെ ഭീഷണി സന്ദേശമാണ് പുറത്തു വന്നത്. രാജേഷ് നമ്പിച്ചാന്‍കുടിയും കോണ്‍ഗ്രസ് നേതാവായ ശ്രീജി ജോസഫും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ പാര്‍ട്ടി ഇടപെട്ട് പരിഹരിച്ചിരുന്നു. ഇതിന് പിറകെയാണ് ഗഫൂറിന്റെ ഭീഷണി. തുടര്‍ച്ചയായ ഭീഷണിയില്‍ താനും കുടുംബവും ഭീതിയിലാണെന്ന് രാജേഷ് പറഞ്ഞു. വിഷയത്തില്‍ രാജേഷ് പൊലീസിലും കെപിസിസി, ഡിസിസി നേതൃത്വത്തിനും പരാതി നല്‍കിയതായി അറിയിച്ചു.
ീിുപരനിപ