അനന്തു കൃഷ്ണന്‍ സിപിഐഎമ്മിന് രണ്ടരലക്ഷം രൂപ നല്‍കി; വെളിപ്പെടുത്തലുമായി ഇടുക്കി ജില്ലാസെക്രട്ടറി വര്‍ഗീസ്


പകുതിവില സ്കൂട്ടര്‍ തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണനില്‍ നിന്നും സിപിഐഎം പണം കൈപ്പറ്റിയിട്ടുണ്ടെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന്റെ വെളിപ്പെടുത്തല്‍. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് വേണ്ടിയാണ് രണ്ടരലക്ഷം രൂപ സിപിഐഎം അക്കൗണ്ടിലേക്ക് അനന്തു കൃഷ്ണന്‍ നല്‍കിയത്. മൂലമറ്റം ഏരിയാ കമ്മിറ്റിക്ക് വേണ്ടിയാണ് പണം നല്‍കിയതെന്നും സി വി വര്‍ഗീസ് വെളിപ്പെടുത്തി. അനന്തു കൃഷ്ണന്റെ ഒരു പരിപാടിയില്‍ താന്‍ പങ്കെടുത്തിട്ടുണ്ടെന്നും ചോദ്യം ചെയ്യലിന് വിധേയനാകാന്‍ ഭയമില്ലെന്നും സി വി വര്‍ഗീസ്പറഞ്ഞു.

'എനിക്ക് സ്വകാര്യ അക്കൗണ്ട് ഇല്ല. പ്രാദേശിക പാര്‍ട്ടി ഘടകങ്ങളെ സഹായിക്കാന്‍ പലപ്പോഴും പലയാളുകളോടും പറഞ്ഞിട്ടുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മൂലമറ്റം ഏരിയാകമ്മിറ്റി പറഞ്ഞതുനസരിച്ച് ഇയാളുമായി സംസാരിച്ചിട്ടുണ്ട്. ഏപ്രില്‍ മാസം 14-ാം തീയതി രണ്ടരലക്ഷം രൂപ സിപിഐഎമ്മിന്റെ അക്കൗണ്ടിലേക്ക് മൂലമറ്റം ഏരിയാകമ്മിറ്റിയുടെ ഭാഗമായി വന്നിട്ടുണ്ട്. ആ പണത്തിന്റെ സ്രോതസ് എന്താണെന്ന് അന്വേഷിച്ചപ്പോള്‍ അനന്തു കൃഷ്ണന്‍ എന്നാണ് പറഞ്ഞത്. അതാണ് സിപിഐഎമ്മിന് ഇയാളുമായിട്ടുള്ള ബന്ധം', സി വി വര്‍ഗീസ് പറഞ്ഞു. ചോദ്യം ചെയ്യലിന് തയ്യാറാണെന്നും ഭയമില്ലെന്നും സി വി വര്‍ഗീസ് വിശദീകരിച്ചു. അനന്തുകൃഷ്ണന്റെ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടെന്നും സി വി വര്‍ഗീസ് പറഞ്ഞു. വ്യക്തിപരമായി അനന്തുകൃഷ്ണനുമായി ബന്ധമില്ല. ഇടുക്കി ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെട്ട പരിപാടിയാണെന്ന് പറഞ്ഞാണ് ക്ഷണിച്ചത്.

article-image

adsasasdfdfsa

You might also like

Most Viewed