ആനന്ദകുമാർ എകെജി സെൻ്ററിൽ വന്നിട്ടുണ്ട്, ആരെങ്കിലും ഒപ്പം ഫോട്ടോ എടുത്താൽ കുറ്റക്കാരനാകില്ലെന്നും എംവി ഗോവിന്ദൻ


ആരെങ്കിലും ഒപ്പം നിന്ന് ഫോട്ടോ എടുത്താൽ അവർ കുറ്റക്കാരനാകുമോയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പകുതി വില തട്ടിപ്പ് കേസില്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ ആനന്ദകുമാർ എകെജി സെന്ററിൽ വന്നിട്ടുണ്ടെന്നും ഒരു ചോദ്യത്തിന് മറുപടിയായി എം വി ഗോവിന്ദൻ വ്യക്തമാക്കി. തട്ടിപ്പിൽ ഏതെങ്കിലും നേതാവിന് പങ്ക് ഉണ്ടെങ്കിൽ നടപടി എടുക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. എ വിജയരാഘവനുമൊത്തുള്ള ആനന്ദകുമാറിന്റെ ഫോട്ടോയെ കുറിച്ചുളള ചോദ്യത്തിനായിരുന്നു എം വി ഗോവിന്ദൻ്റെ മറുപടി.

പാതിവില തട്ടിപ്പിൽ കോൺഗ്രസ്, ബിജെപി, മുസ്‌ലിം ലീഗ് എന്നീ പാർട്ടികൾ ജനങ്ങളെ കൊള്ളയടിക്കാൻ വേണ്ടി കൂട്ടുനിന്നു. സമ്പത്തിനോട് ആർത്തിയുളളതുകൊണ്ടാണ് എംഎൽഎ അടക്കം പ്രതിയായത്. തട്ടിപ്പുകാരെ ന്യായീകരിക്കാൻ സുധാകരനും, സതീശനും രംഗത്ത് വന്നു. ഇപ്പോഴവർക്ക് ന്യായീകരിക്കാൻ പറ്റാത്ത സാഹചര്യത്തിലേക്ക് വന്നിട്ടുണ്ടെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.

കോൺഗ്രസിൽ എല്ലാവർക്കും മുഖ്യമന്ത്രിയാകണമെന്നും എം വി ഗോവിന്ദൻ വിമർശിച്ചു. ഭൂരിപക്ഷം കിട്ടിയാലല്ലേ സർക്കാർ ഉണ്ടാക്കാൻ കഴിയുക. സതീശൻ, ചെന്നിത്തല, കെ സി വേണുഗോപാൽ, സുധാകരൻ, ശശി തരൂർ എന്നിവർ മുഖ്യമന്ത്രിയാകാൻ നോക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ബിജെപിയെ അധികാരത്തിൽ എത്തിച്ചത് കോൺഗ്രസാണെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.

സംസ്ഥാന സർക്കാർ ബ്രൂവറി പദ്ധതിയുമായി മുന്നോട്ട് പോകും, ഇതിനിടക്ക് ചർച്ചകൾ നടക്കുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. ഭൂമി തരം മാറ്റൽ നിരസിച്ചത് സിപിഐയുടെ എതിർപ്പായി കാണുന്നില്ല. ഉദ്യോഗസ്ഥരല്ലെ തീരുമാനം എടുത്തത്. സിപിഐക്ക് എന്ത് സ്പിരിറ്റ്. നൂറ് കോടി വരും, ഇവിടെ തൊഴിൽ കിട്ടുമെന്നും എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.

article-image

∂Ω√√dzfsaas

You might also like

Most Viewed