ആരോഗ്യ മേഖലയ്ക്ക് 10,431.73 കോടി; പുരോഗതിയ്ക്കായുള്ള ബജറ്റെന്ന് ആരോഗ്യ മന്ത്രി
![ആരോഗ്യ മേഖലയ്ക്ക് 10,431.73 കോടി; പുരോഗതിയ്ക്കായുള്ള ബജറ്റെന്ന് ആരോഗ്യ മന്ത്രി ആരോഗ്യ മേഖലയ്ക്ക് 10,431.73 കോടി; പുരോഗതിയ്ക്കായുള്ള ബജറ്റെന്ന് ആരോഗ്യ മന്ത്രി](https://www.4pmnewsonline.com/admin/post/upload/A_2ayPi5CpWK_2025-02-07_1738928678resized_pic.jpg)
കേന്ദ്രത്തിന്റെ തുടര്‍ച്ചയായ അവഗണനയ്ക്കിടയിലും ആരോഗ്യ മേഖലയുടെ പുരോഗതിയ്ക്കായുള്ളതാണ് സംസ്ഥാന ബജറ്റെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ മേഖലയ്ക്ക് 10,431.73 കോടി രൂപയാണ് വകയിരുത്തിയത്. വൈദ്യ ശുശ്രൂഷയും പൊതുജനാരോഗ്യവും മേഖലയ്ക്കുള്ള പദ്ധതി വിഹിതം 2915.49 കോടി രൂപയായി ഉയര്‍ത്തി. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 97.96 കോടി രൂപ അധികമാണ്.
മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയ്ക്കായി 532.84 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ആരോഗ്യ മേഖലയില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുകയനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ക്യാന്‍സര്‍ രോഗികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രാരംഭ രോഗ നിര്‍ണയത്തിനും പരിചരണത്തിനും ബജറ്റ് ഊന്നല്‍ നല്‍കുന്നുവെന്നും മന്ത്രി പറഞ്ഞു.
sdfdsasdadsadsasw