പമ്പ – സന്നിധാനം നടപ്പാത വികസനത്തിന് 47.97 കോടി


പമ്പ – സന്നിധാനം വരെ നടപ്പാത വികസനത്തിന് 47.97 കോടി പദ്ധതി പ്രഖ്യാപിച്ച് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് അവതരണം നടക്കുകയാണ്. നിയമസഭയില്‍ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ രാവിലെ 9 മണിക്ക് തന്നെ ബജറ്റ് അവതരണം തുടങ്ങി. തീർത്ഥടന ടൂറിസത്തിന് 20 കോടി ബജറ്റിൽ അനുവദിച്ചു. പുതിയതല്ല നേരത്തെ നിശ്ചയിച്ച മാസ്റ്റർ പ്ലാനിൻ്റെ ഭാഗം മാത്രമെന്നും ധനമന്ത്രി അറിയിച്ചു.

സന്നിധാനത്തേക്കുള്ള ആധുനിക ഗതാഗതസംവിധാനം, തീര്‍ഥാടകര്‍ക്ക് വിശ്രമത്തിനുള്ള ആധുനികസംവിധാനങ്ങള്‍ തുടങ്ങിയവ വികസിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. സന്നിധാനത്തേക്കുള്ള പാതയ്ക്ക് സമാന്തരമായി അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാനാകുന്ന സമാന്തരപാതയും പദ്ധതിയില്‍ സജ്ജമാക്കും. സന്നിധാനം മേഖലയെ എട്ട് സോണുകളായിത്തിരിക്കും. മകരവിളക്കിന്റെ കാഴ്ചകള്‍ സംരക്ഷിക്കുന്നതിനൊപ്പം ഭക്തര്‍ക്കായി രണ്ട് ഓപ്പണ്‍ പ്ലാസകളും ലേ ഔട്ട് പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പമ്പാനദി കേന്ദ്രീകരിച്ചുള്ള വികസന, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് രണ്ടാമത്തെ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പമ്പയുടെയും ട്രക്ക്റൂട്ടിന്റെയും വികസനത്തിനായി ലേ ഔട്ട് പ്രകാരം ആകെ ചെലവ് 255.45 കോടിയാണ്.

article-image

FTHDHGHD

You might also like

Most Viewed