സാമ്പത്തിക പ്രതിസന്ധി അതിജീവിച്ചു; കേരളം അതിവേഗ വളര്‍ച്ചയുടെ ഘട്ടത്തിലെന്ന് ധനമന്ത്രി


രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ സഭയിൽ അവതരിപ്പിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചെന്ന് മന്ത്രി പറഞ്ഞു. അതിവേഗ വളര്‍ച്ചയുടെ ഘട്ടത്തിലാണ് കേരളം. കേരളം ടേക്ക് ഓഫിന് തയാറാണ്. പശ്ചാത്തല സൗകര്യ വികസനവും വികസന പദ്ധതികളും ഒരുമിച്ച് കൊണ്ടുപോകുമെന്ന് മന്ത്രി പറഞ്ഞു. ബജറ്റ് അവതരണത്തിന്‍റെ ആദ്യ മിനിറ്റുകളില്‍ തന്നെ കേന്ദ്രത്തിനെതിരേ മന്ത്രി വിമര്‍ശനമുന്നയിച്ചു. കേന്ദ്രം നികുതി വിഹിതം വെട്ടിക്കുറച്ചെന്ന് മന്ത്രി വിമര്‍ശിച്ചു. സംസ്ഥാനം ധനഞെരുക്കം നേരിട്ടപ്പോള്‍ മറച്ചുപിടിക്കാതെ തുറന്ന് പറഞ്ഞെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

article-image

qeewgerw

You might also like

Most Viewed