പഞ്ചായത്ത് വൈസ് പ്രസി‍ഡന്‍റിനെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ശ്രീനിജന്‍ എംഎല്‍എയ്ക്കെതിരെ കേസ്


കുന്നത്തുനാട് പഞ്ചായത്ത് വൈസ് പ്രസി‍ഡന്‍റിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പി. വി. ശ്രീനിജിന്‍ എംഎല്‍എയ്ക്കെതിരെ കേസെടുത്തു. കുന്നത്തുനാട് പോലീസാണ് കേസെടുത്തത്. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി യോഗത്തിനിടെ എംഎല്‍എ അടക്കം പത്ത് പ്രതികള്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്നും പുലഭ്യം പറഞ്ഞെന്നും ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ട പരാതിക്കാരന്‍റെ കാറിന്‍റെ കണ്ണാടി അടുച്ചു തകര്‍ത്തുവെന്നുമാണ് എഫ്ഐആര്‍. കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് ശ്രീനിജിനെയും പ്രതി ചേര്‍ത്തത്. ഇക്കഴിഞ്ഞ ഡിസംബര്‍ 21നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

article-image

ddsades

You might also like

Most Viewed