ജി. പ്രിയങ്ക പാലക്കാട് ജില്ല കലക്ടറായി ചുതലയേറ്റു
പാലക്കാട്: ജി. പ്രിയങ്ക പാലക്കാട് ജില്ല കലക്ടറായി ചുതലയേറ്റു. കര്‍ണാടക സ്വദേശിയായ പ്രിയങ്ക 2017 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയാണ് . സാമൂഹ്യ നീതി വകുപ്പ് -. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍, കോഴിക്കോട് സബ് കലക്ടര്‍, എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ എഞ്ചിനീയറിങ് ബിരുദത്തിനു ശേഷം പബ്ലിക് മാനേജ്‌മെന്റിലും പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
പാലക്കാട് ജില്ലയിൽ യാത്ര ആരംഭിക്കുമ്പോള്‍, പാലക്കാടന്‍ ജനതയുടെ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു. നമുക്ക് ഒരുമിച്ച്, ശോഭനമായ ഭാവിക്കായി പ്രവര്‍ത്തിക്കാമെന്ന് പ്രിയങ്ക ഫേസ് ബുക്കിൽ കുറിച്ചു.
xzcz