കെഎസ്ആർടിസി പണിമുടക്ക്; നെടുമങ്ങാട് കെഎസ്ആർടിസി ഓഫീസ് ഉപരോധിച്ച് ടിഡിഎഫ്


സംസ്ഥാനത്ത് കെഎസ്ആർടിസി പണിമുടക്ക് പുരോഗമിക്കുന്നു. നെടുമങ്ങാട് കെഎസ്ആർടിസി ഓഫീസ്‌ ടിഡിഎഫ് ഉപരോധിച്ചു. 12 പേരെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാനത്തെ പലയിടങ്ങളിലും സർവീസ് മുടങ്ങി. കൊല്ലത്ത് 18 സർവീസുകൾ മുടങ്ങി. ചാത്തന്നൂരിൽ 10 സർവീസുകളും നോർത്ത് പറവൂരിൽ 13 സർവീസും മുടങ്ങി. തിരുവനന്തപുരം എറണാകുളം ഡിപ്പോകളിൽ സർവീസുകൾ മുടങ്ങിയിട്ടില്ല. പണിമുടക്കിൻ്റെ ഭാഗമായി ടിഡിഎഫ് പ്രവർത്തകർ ബസുകൾ തടയുന്നുണ്ട്. തിരുവനന്തപുരം പാപ്പനംകോട്, പാലക്കാട്‌ ഡിപ്പോകളിൽ പ്രവർത്തകർ ബസ് തടഞ്ഞു.ടിഡിഎഫ് പണിമുടക്കിൽ തിരുവനന്തപുരത്ത് സർവീസുകൾ മുടങ്ങിയില്ല. കൊല്ലത്ത് 76ൽ 58 ബസ്സുകൾ സർവീസ് നടത്തി.പുനലൂരിലും കൊട്ടാരക്കരയിലും സർവീസ് മുടങ്ങിയിട്ടില്ല. പുനലൂരിൽ ഒരു ബസ് അധിക സർവീസസ് നടത്തി. പത്തനാപുരത്ത് 53ൽ 53 ബസുകളും സർവീസ് നടത്തുന്നുണ്ട്. കാസർകോടും മുഴുവൻ ബസുകളും സർവീസ് നടത്തുന്നുണ്ട്. പത്തനംതിട്ടയിലും മുടക്കമില്ലാതെ സർവീസ് നടത്തുന്നുണ്ട്. നോർത്ത് പറവൂരിൽ 35 ബസ്സുകൾ സർവീസ് നടത്തുന്നു.

എല്ലാ മാസവും അഞ്ചിന് മുമ്പ് എല്ലാ ജീവനക്കാർക്കും ശമ്പളം നൽകണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. സമരത്തെ നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പിന്മാറില്ലെന്നാണ് യൂണിയൻ പറയുന്നത്. ഇന്നലെ അർദ്ധരാത്രി മുതലാണ് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചത്. ഇന്ന് അർദ്ധരാത്രി വരെയാണ് പണിമുടക്ക്.

താൽക്കാലിക ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സർവീസുകൾ നടത്താനാണ് കെഎസ്ആർടിസി മാനേജ്മെൻ്റിൻ്റെ നിർദ്ദേശം. ഡയസ്നോൺ കർശനമാക്കി നടപ്പിലാക്കാനും നിർദ്ദേശമുണ്ട്. സിവിൽ സർജൻ്റെ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസർ നൽകുന്ന സർ‌ട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിലല്ലാതെ അവധി അനുവദിക്കരുതെന്നാണ് നിർദ്ദേശം.

article-image

efasfrghffhder

You might also like

Most Viewed