ഓട്ടം ഫെയറിന്റെ 35ാം എഡീഷന് സമാപനം


ബഹ്റൈനിലെ എക്സിബിഷൻ വേൾഡിൽ പത്ത് ദിവസങ്ങളിലായി നടന്ന ഓട്ടം ഫെയറിന്റെ 35ാം എഡീഷൻ സമാപ്പിച്ചു. ജനുവരി 23ന് ആരംഭിച്ച് ഫെബ്രുവരി ഒന്നുവരെ 10 ദിവസങ്ങളിലായി നീണ്ട മേളയിൽ നിരവധി പേരാണ് പങ്കെടുത്തത്. ഫലസ്തീൻ, ഇറാൻ, അഫ്ഗാനിസ്താൻ, ഇന്ത്യ, ചൈന തുടങ്ങി ജി.സി.സി രാജ്യങ്ങളടക്കം ഇരുപതോളം രാജ്യങ്ങളിൽനിന്നുള്ള 680ൽ അധികം പവിലിയനുകളായിരുന്നു മേളയിലുണ്ടായിരുന്നത്. പരമ്പരാഗതവും പുതിയതുമായ വസ്ത്രങ്ങൾ, ഭക്ഷണവസ്തുക്കൾ, സുഗന്ധ ദ്രവ്യങ്ങൾ, ഭക്ഷണ ചേരുവകൾ, വീട്ടുപകരണങ്ങൾ, കളിപ്പാട്ടം, മധുരപലഹാരങ്ങൾ, ആഭരണങ്ങൾ, ഫർണിചർ, സൗന്ദര്യവർധക വസ്തുക്കൾ, ഇലക്ട്രിക് സാമഗ്രികൾ തുടങ്ങിയ വിവിധ തരം ഉത്പന്നങ്ങളായിരുന്നു ഇവിടെ വിൽപ്പനയ്ക്കായി എത്തിച്ചത്. ടൂറിസം മന്ത്രാലയത്തിൻറെയും ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടെയും പിന്തുണയോടെ ഇൻഫോർമ മാർക്കറ്റ്സാണ് മേള സംഘടിപ്പിച്ചത്.

article-image

DETER

article-image

EWRFDGGD

You might also like

Most Viewed