കോഴിക്കോട് സ്വിഗ്ഗി ജീവനക്കാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു


ചേവരമ്പലം ബൈപ്പാസ് ജംഗ്ഷനിൽ സ്വിഗ്ഗി ജീവനക്കാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു. എലത്തൂർ സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് വെള്ളക്കെട്ടിൽ വീണതാണെന്നാണ് പ്രാഥമിക നിഗമനം. ദേശീയപാതയുടെ നിർമ്മാണം നടക്കുന്ന സ്ഥലത്താണ് അപകടം നടന്നത്.

അപകടം പതിവാകുന്ന മേഖലയായിട്ടും അധികൃതർ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. അപകട മേഖലയിൽ മുന്നറിയിപ്പ് ബോർഡുകളോ, ഡിവൈഡറുകളോ, ബാരിക്കേഡുകളോ സ്ഥാപിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. അതേസമയം രഞ്ജിത്തിൻ്റെ പേഴ്സിൽ ഉമ്മളത്തൂർ സ്വദേശിയുടെ രേഖകൾ കണ്ടെത്തിയത് മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

article-image

aeqswaadqss

You might also like

Most Viewed