ബിജെപിക്ക് വോട്ട് വര്‍ധന, പിപി ദിവ്യയുടേത് ന്യായീകരിക്കാൻ കഴിയാത്ത തെറ്റ്; സിപിഐഎം ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്


ബിജെപി വളരുന്നുവെന്നും, കണ്ണൂരിലെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഇതുവരെയില്ലാത്ത വോട്ട് ചോര്‍ച്ചയെന്നും സിപിഐഎം ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. താഴെത്തട്ടില്‍ അണികളുംനേതാക്കളും തമ്മില്‍അകലം വര്‍ധിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം. വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ മലയോര മേഖലയിലെ ജനങ്ങള്‍ക്ക് അതൃപ്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

തളിപ്പറമ്പില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇന്നലെയാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജില്ലയുടെ ഭാഗമായ മൂന്ന് ലോക്‌സഭ മണ്ഡലങ്ങളില്‍ മൂന്നിടത്തും എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിട്ടത് എന്നതുള്‍പ്പടെ പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടിലെ ഭാഗത്താണ് പ്രധാനപ്പെട്ട പരാമര്‍ശങ്ങളുള്ളത്. കണ്ണൂരിലെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഇതുവരെയില്ലാത്ത അപ്രതീക്ഷിത വോട്ട് ചോര്‍ച്ചയുണ്ടായി. ബിജെപിയുടെ സാന്നിധ്യം പലയിടങ്ങളിലും വര്‍ധിച്ചു. വോട്ട് വര്‍ധന ബിജെപി പലയിടങ്ങളിലും ഉണ്ടാക്കിയത് അപ്രതീക്ഷിതമാണ്. ബിജെപിക്ക് നേട്ടമുണ്ടായത് ശ്രദ്ധയോടും ഗൗരവത്തോടും കൂടി വീക്ഷിക്കേണ്ടതാണ് എന്നത് എടുത്ത് പറയുന്നു.

താഴേതട്ടില്‍ അണികളും ബിജെപിയും തമ്മിലുള്ള അകലം വര്‍ധിക്കുന്നു എന്നതാണ് മറ്റൊരു പരാമര്‍ശം. ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് ലഭ്യമാകാന്‍ സാധ്യതയുള്ള വോട്ടുകളുടെ കാര്യത്തിലുള്ള കണക്ക് താഴേത്തട്ടില്‍ നിന്ന് ലഭിച്ചിരുന്നു. ഇത് പാടെ തെറ്റുന്ന സ്ഥിതിയാണ് പിന്നീടുണ്ടായത്. അത് പരാമര്‍ശിച്ചു കൊണ്ടാണ് വിമര്‍ശനം. വോട്ട് ചോര്‍ച്ച തിരിച്ചറിയാതെ പോയത് താഴേത്തട്ടില്‍ അണികളും നേതാക്കളും തമ്മിലുള്ള അകലം വര്‍ധിക്കുന്നതിനാലാണ്. അത് നികത്താനാവശ്യമായ ഇടപെടല്‍ ഉണ്ടാവണം.

മികവുള്ള പുതിയ കേഡര്‍മാരെ വളര്‍ത്താനാകുന്നില്ല. നേതാക്കളുടെ അപക്വമായ പെരുമാറ്റവും പ്രതികരണങ്ങളുംപാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്നുവെന്നും നേതാക്കളുടെ സാമ്പത്തിക വളര്‍ച്ച പരിശോധിക്കണമെന്ന് കീഴ്ഘടകങ്ങളില്‍ ചര്‍ച്ച വന്നുവെന്നും പരാമര്‍ശമുണ്ട്.

എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ തെറ്റായ പ്രസംഗമാണ് ദിവ്യ നടത്തിയത്. ഇതിനെ ന്യായീകരിക്കാൻ കഴിയില്ല. ഈ പശ്ചാത്തലത്തിലാണ് ദിവ്യയെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചതെന്നും എം വി ജയരാജൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. ജില്ലാ കമ്മിറ്റി അംഗങ്ങളെ കുറിച്ച് പരാമർശിക്കുന്ന ഭാഗത്താണ് ദിവ്യക്കെതിരായ വിമർശനം.

കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ അനുശോചന പ്രമേയത്തിലാണ് നവീൻ ബാബുവിന് അനുശോചനം അർപ്പിച്ചത്. നവീൻ ബാബുവിൻ്റെ പേര് പ്രത്യേകം പരാമർശിച്ചാണ് അനുശോചനം. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും വിവാദ പെട്രോൾ പമ്പ് ഉടമ പ്രശാന്തന്റെ ബന്ധുവും കൂടിയായ പി വി ഗോപിനാഥാണ് അനുശോചന പ്രമേയം അവതരിപ്പിച്ചത്.

article-image

DZVFGSFS

You might also like

  • Bahrain Specialist Hospital
  • Bahrain Specialist Hospital
  • Straight Forward

Most Viewed