ലൈംഗിക പീഡന പരാതി; മലയാളിയായ ലിവർപൂൾ ബിഷപ്പ് ജോൺ പെരുമ്പളത്ത് സ്ഥാനമൊഴിഞ്ഞു


ലൈംഗിക പീഡന പരാതിയെ തുടർന്ന് ചർച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ്പും മലയാളിയുമായ ജോണ്‍ പെരുമ്പളത്ത് സ്ഥാനമൊഴിഞ്ഞു. യുവതി സ്വകാര്യ ചാനലിലുടെ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു രാജി. രാജിവെച്ചൊഴിയണമെന്ന് സഭ നിർദേശിച്ചിരുന്നു. ജോണ്‍ പെരുമ്പളത്ത് ബ്രാഡ് വെൽ ബിഷപ്പായിരുന്ന സമയത്ത് 2019 മുതൽ 2023 വരെ പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം. മറ്റൊരു സ്ത്രീയും ബിഷപ്പിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ആരോപണങ്ങളെല്ലാം ജോണ്‍ പെരുമ്പളത്ത് നിഷേധിച്ചു.

താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ചാനൽ 4-ന്റെ അന്വേഷണത്തിലാണ് രണ്ട് സ്ത്രീകൾ ബിഷപ്പിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. ഒരു വനിതാ ബിഷപ്പും ജോണ്‍ പെരുമ്പളത്തിനെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. 2023 മുതൽ ലിവർപൂളിലെ ബിഷപ്പാണ് ജോണ്‍ പെരുമ്പളത്ത്.

article-image

AEWSEWAS

You might also like

Most Viewed