പോക്സോ കേസിലെ അതിജീവിത ഗുരുതരാവസ്ഥയില്‍; ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍


ചോറ്റാനിക്കരയിലെ വീടിനുള്ളിൽ അവശനിലയിൽ 19 വയസുകാരിയെ കണ്ടെത്തിയ സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ. അതീവ ഗുരുതരാവസ്ഥയിലുള്ള പെൺകുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ചയാണ് പെൺകുട്ടിയെ അർധനഗ്നയായി അവശനിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കയർ മുറുകി പരിക്കേറ്റ നിലയിലായിരുന്നു യുവതി. ഇവരുടെ കൈയിലുണ്ടായിരുന്ന മുറിവിൽ ഉറുമ്പരിച്ചിരുന്നു. പെൺകുട്ടി മർദനത്തിനിരയായതായി പോലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത സുഹൃത്ത് തല്ലുകേസിലെ പ്രതിയാണ്. ഇയാൾ കയർ കഴുത്തിൽ കുരുക്കിയതാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ചോറ്റാനിക്കരയിലെ വീട്ടില്‍ ഒറ്റയ്ക്കാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ദത്തെടുത്ത് വളര്‍ത്തുന്ന പെണ്‍കുട്ടിയുമായി വഴക്കായിരുന്നതില്‍ അമ്മ മാറിയാണ് താമസിച്ചിരുന്നത്. ശനിയാഴ്ച വൈകിട്ടാണ് യുവാവ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്നാണ് വിവരം. എന്നാല്‍ ഞായറാഴ്ച വീട്ടിലെത്തിയ ബന്ധുക്കളാണ് അവശനിലയില്‍ കണ്ടെത്തിയത്. അതേസമയം ആക്രമണത്തിന് ഇരയായ പെൺകുട്ടി പോക്സോ കേസിലെ അതിജീവിതയാണ്.2012ലാണ് കേസിനാസ്പദമായ സംഭവം.

article-image

Adsaswefdsgfrs

You might also like

Most Viewed